Breaking News

Trending right now:
Description
 
May 02, 2016

എന്‍ഡിഎ കേരള ഘടകം പിറന്നു

image ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ കേരള ഘടകം പിറന്നു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റിലിയാണ്‌ ഇതുസംബന്ധിച്ച്‌ പ്രഖ്യാപനം നടത്തിയത്‌. പത്തിന കര്‍മപരിപാടി ഉള്‍ക്കൊള്ളിച്ചുകൊണ്ടു എന്‍ഡിഎയുടെ കേരളത്തിലെ നയരേഖയും പുറത്തിറക്കി. മുത്തങ്ങ സമരനായിക സി.കെ.ജാനുവിന്റെ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ സഭ, ബിഡിജെഎസ്‌, കേരളാ കോണ്‍ഗ്രസ്‌ (പി.സി.തോമസ്‌), നാഷനലിസ്‌റ്റ്‌ കേരള കോണ്‍ഗ്രസ്‌, ലോക്‌ ജനശക്തി പാര്‍ട്ടി, ഗണകസഭ, എന്‍ഡിപി (എസ്‌), ജെഎസ്‌എസ്‌ (രാജന്‍ബാബു), സോഷ്യലിസ്‌റ്റ്‌ ജനതാദള്‍, കേരള വികാസ്‌ കോണ്‍ഗ്രസ്‌ എന്നീ പാര്‍ട്ടികളാണ്‌ കേരള ഘടകത്തിലുളത്‌. ഭൂരഹിതര്‍ക്കെല്ലാം രണ്ടു വര്‍ഷത്തിനുള്ളില്‍ ഭൂമി, കേരളത്തില്‍ രണ്ടാം ഭൂപരിഷ്‌കരണം, പത്താംക്ലാസ്‌ യോഗ്യതയുള്ള ആദിവാസികള്‍ക്കു ജോലി, ആയിരം ക്ഷീരഗ്രാമങ്ങളും സ്‌റ്റാര്‍ട്ടപ്പുകളും എന്നിവ പത്തിന കര്‍മപരിപാടിയിലുണ്ട്‌. മദ്യഉപഭോഗം നിയന്ത്രിക്കുമെന്ന വാഗ്‌ദാനവും എന്‍ഡിഎ നല്‍കുന്നു. ഇതിന്റെ ഭാഗമായി ഒരാള്‍ക്ക്‌ 250 മില്ലിലീറ്റര്‍ മദ്യംമാത്രമേ നല്‍കുകയുള്ളൂവെന്നും പുതിയ ബാറുകള്‍ അനുവദിക്കില്ലെന്നും വാഗ്‌ദാനമാണ്‌. കേരളത്തില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരമാണെന്നും ഇതിന്റെ സൂചനകള്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ടുവെന്നും അരുണ്‍ ജയ്‌റ്റ്‌ലി ചൂണ്ടിക്കാട്ടി.