Breaking News

Trending right now:
Description
 
Apr 29, 2016

സുരേഷ്‌ ഗോപി ഇനി എംപി; സത്യപ്രതിജ്ഞ ചെയ്‌തു

image രാജ്യസഭയിലെ നോമിനേറ്റ്‌ എംപിയായി ചലച്ചിത്ര നടന്‍ സുരേഷ്‌ ഗോപി സത്യപ്രതിജ്ഞ ചെയ്‌തു. രാജ്യസഭാ അധ്യക്ഷന്‍ ഹമീദ്‌ അന്‍സാരി മുമ്പാകെ ഇന്നു രാവിലെ ദൈവനാമത്തിലാണ്‌ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്‌തത്‌. ഇംഗ്ലീഷിലായിരുന്നു സത്യപ്രതിജ്ഞ. പിന്നീട്‌ അദ്ദേഹത്തെ രാജ്യസഭാ അധ്യക്ഷന്‍ സഭയുടെ നടപടികളിലേക്ക്‌ സ്വാഗതം ചെയ്‌തു. ഉപരാഷ്‌ട്രപതിയുടെ കാല്‍തൊട്ട്‌ വണങ്ങിയാണ്‌ സുരേഷ്‌ ഗോപി ഇരിപ്പിടത്തിലേയ്‌ക്ക്‌ മടങ്ങിയത്‌. സുരേഷ്‌ ഗോപിയുടെ സത്യപ്രതിജ്ഞയ്‌ക്ക്‌ സാക്ഷ്യം വഹിക്കാന്‍ ഭാര്യ രാധികയും മക്കളും രാജ്യസഭയുടെ സന്ദര്‍ശന ഗ്യാലറിയില്‍ എത്തിയിരുന്നു. രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വസതിയില്‍ എത്തി സുരേഷ്‌ ഗോപിയും കുടുംബവും സന്ദര്‍ശിക്കുകയും ചെയ്‌തു. സുരേഷ്‌ ഗോപി പ്രധാനമന്ത്രിയുടെ അനുഗ്രഹംവാങ്ങിയാണ്‌ രാജ്യസഭയിലെ ചടങ്ങിനെത്തിയത്‌. പ്രധാനമന്ത്രിയെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന്‌ താന്‍ ക്ഷണിച്ചുവെന്നും എത്താമെന്ന്‌ വാക്ക്‌ നല്‍കിയിട്ടുണ്ടെന്നും പിന്നീട്‌ സുരേഷ്‌ ഗോപി വ്യക്തമാക്കി.