Breaking News

Trending right now:
Description
 
Apr 29, 2016

കേരളത്തെ വരള്‍ച്ചബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണം: ഉമ്മന്‍ചാണ്ടി

image കേരളത്തെ വരള്‍ച്ച ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ഇക്കാര്യത്തില്‍ കേന്ദ്ര മാനദണ്ഡങ്ങള്‍ ഇളവു വേണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, കൃഷിമന്ത്രി എന്നിവര്‍ക്കു മുഖ്യമന്ത്രി കത്തയച്ചു. തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ അനുമതിയോടുകൂടിയാണ്‌ പ്രഖ്യാപനം ആവശ്യപ്പെട്ടുള്ള കത്ത്‌ അയച്ചിരിക്കുന്നത്‌. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കേന്ദ്ര അനുമതി കാത്തുനില്‍ക്കില്ല. തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി ലഭിച്ചാലുടന്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. താപതരംഗം സംബന്ധിച്ചു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉത്തരവു വന്നതിനുശേഷം സൂര്യാഘാതമേറ്റു മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കു നാലു ലക്ഷം രൂപവീതം നല്‍കും. അതിനു മുമ്പ്‌ മരണംസംഭവിച്ചവരുടെ കുടുംബത്തിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നു നാലുലക്ഷം വീതം നല്‍കും. സൂര്യതാപമേറ്റവര്‍ക്കു സൗജന്യ ചികിത്സനല്‍കുന്നതിനും യോഗത്തില്‍ തീരുമാനമായി. വരള്‍ച്ച മൂലം സംസ്ഥാനത്ത്‌ 1038 ഹെക്ടര്‍ ഭൂമിയിലെ കൃഷിക്കു നാശമുണ്ടായി. കേന്ദ്ര പ്രഖ്യാപനം ഉണ്ടായാല്‍ കൂടുതല്‍ സഹായങ്ങള്‍ നല്‌കാന്‍ സാധിക്കും. ഇതിനായാണ്‌ കേന്ദ്രത്തെ സമീപിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സൂര്യാഘാതത്തെ തുടര്‍ന്ന്‌ ജോലി ചെയ്യാന്‍ കഴിയാത്തവര്‍ക്കു സൗജന്യ റേഷന്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്‌.