Breaking News

Trending right now:
Description
 
Apr 28, 2016

വെള്ളാപ്പള്ളിക്കും തുഷാറിനു വധഭീഷണി; പൊലീസ്‌ കേസെടുത്തു

image എസ്‌എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ എസ്‌എന്‍ഡിപിയോഗം വൈസ്‌ പ്രസിഡന്റും ബിഡിജെഎസ്‌ സംസ്ഥാന അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിക്കും വധഭീഷണിക്കത്ത്‌ ലഭിച്ചുവെന്ന പരാതിയില്‍ മാരാരിക്കുളം പൊലീസ്‌ കേസെടുത്തു. ഡിവൈഎഫ്‌ഐയുടെ പേരില്‍ കഴിഞ്ഞദിവസമാണ്‌ തപാലില്‍ കത്ത്‌ കിട്ടിയത്‌. മാത്തൂര്‍ പഞ്ചായത്ത്‌ കമ്മിറ്റിയുടെ പേരില്‍ ലഭിച്ച കത്തു സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ കണിച്ചുകുളങ്ങരയിലും മറ്റു പോസ്‌റ്റ്‌ ഓഫീസുകളിലും പൊലീസ്‌ അന്വേഷണം തുടങ്ങി. കത്തിലെ കൈയ്യക്ഷരം ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശാസ്‌ത്രീയമായി പരിശോധിക്കാനും പൊലീസ്‌ ആലോചിക്കുന്നുണ്ട്‌. പ്രാഥമിക അന്വേഷണത്തിനുശേഷം മാത്തൂരിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മൊഴിയൊടുക്കുമെന്നു പൊലീസ്‌ വ്യക്തമാക്കി. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലാണ്‌ ഭീഷണിക്കത്ത്‌ ലഭിച്ചത്‌.