Breaking News

Trending right now:
Description
 
Apr 28, 2016

അങ്കിത കാരാട്ട്‌ സൗന്ദര്യറാണി

image കൊച്ചിയില്‍ ബുധനാഴ്‌ച നടന്ന മണപ്പുറം മിസ്‌ ക്വീന്‍ ഓഫ്‌ ഇന്ത്യ മത്സരത്തില്‍ മുംബൈ സ്വദേശിനി അങ്കിത കാരാട്ട്‌ സൗന്ദര്യറാണിയായി തിരഞ്ഞെടുക്കപ്പെട്ടു. ചിക്കമഗലൂരു സ്വദേശിനി രശ്‌മിത ഗൗഡ ഫസ്റ്റ്‌ റണ്ണറപ്പും, ബംഗളൂരു സ്വദേശിനി ഐശ്വര്യ ദിനേശ്‌ സെക്കന്‍ഡ്‌ റണ്ണറപ്പുമായി. മിസ്‌ ക്വീന്‍ ഓഫ്‌ ഇന്ത്യ വിജയിയെ മുന്‍ ജേതാവ്‌ കനിക കപൂറും രണ്ടും മൂന്നും സ്ഥാനക്കാരെ മണപ്പുറം ഫിനാന്‍സ്‌ ലിമിറ്റഡ്‌ എംഡി വി.പി. നന്ദകുമാറും സുഷമ നന്ദകുമാറും കിരീടം അണിയിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 18 സുന്ദരിമാരാണ്‌ മ്‌ത്സരത്തില്‍ പങ്കെടുത്തത്‌. മണപ്പുറം ഫിനാന്‍സാണ്‌ മിസ്‌ ക്യൂന്‍ ഓഫ്‌ ഇന്ത്യയുടെ മുഖ്യപ്രായോജകര്‍. പെഗാസസ്‌ ഇവന്റ്‌ മേക്കേഴ്‌സ്‌ നടത്തിയ ദേശീയ സൗന്ദര്യമത്സരത്തിലാണ്‌ ഇവര്‍ ജേതാക്കളായത്‌. സൗന്ദര്യറാണി അങ്കിത കാരാട്ടിന്‌ രശ്‌മിത്‌ ഗൗഡയും ഐശ്വര്യദിനേശും ചുംബനം നല്‍കി അഭിനന്ദിച്ചു.