
തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ
തുടര്‍ന്ന് ന്യൂയോര്‍ക്കിലെ പ്രസ്ബറ്റേറിയന്‍ ആശുപത്രിയില്‍ ചികിത്സതേടിയ യുഎസ്
സ്റ്റേറ്റ് സെക്രട്ടറി ഹില്ലാരി ക്ലിന്റണ് ആശുപത്രി വിട്ടു. കഴിഞ്ഞ
ഞായറാഴ്ചയായിരുന്നു ചികിത്സ തേടിയത്. ഉദരരോഗ ചികിത്സയിലായിരിക്കെ ബോധം
കെട്ടുവീണതോടെയാണ് ഹില്ലാരിയുടെ തലച്ചോറില്‍ രക്തം കട്ടപിടിക്കാന്‍ കാരണം.
ഉദരരോഗത്തെ തുടര്‍ന്ന് ഡിസംബര്‍ ഏഴുമുതല്‍ പൊതുപരിപാടികളിലൊന്നും അവര്‍
പങ്കെടുത്തിരുന്നില്ല. ഡിസ്ചാര്‍ജ് ചെയ്ത ഹില്ലാരിയെ കൂട്ടിക്കൊണ്ടുപോകാന്‍
ഭര്‍ത്താവ് ക്ലിന്റണും മകളും ആശുപത്രിയിലെത്തിയിരുന്നു. അടുത്തുതന്നെ
ഹില്ലാരിക്ക് കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനായി
മറ്റൊരു ആശുപത്രിയിലാണ് പ്രവേശിപ്പിക്കുക.