Breaking News

Trending right now:
Description
 
Apr 27, 2016

സംസ്ഥാനത്ത്‌ റെക്കോര്‍ഡ്‌ ചൂട്‌; വൈദ്യുതി ഉപയോഗം കൂടി

image സംസ്ഥാനം വേനല്‍ചൂടില്‍ വെന്തുരുകുന്നു. ചൂടു ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന പാലക്കാട്‌ ജില്ലയിലാണ്‌ റെക്കോര്‍ഡ്‌ താപനില. ചൊവ്വാഴ്‌ച രേഖപ്പെടുത്തിയത്‌ 41.9 ഡിഗ്രി സെല്‍ഷ്യസ്‌ ചൂടാണ്‌. ഇതുവരെ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്‌. 1987-ല്‍ പാലക്കാട്ടു രേഖപ്പെടുത്തിയ ഉയര്‍ന്ന ചൂട്‌ 41.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു. അടുത്തമൂന്നുദിവസങ്ങളില്‍ ചൂട്‌ ഇനിയും വര്‍ധിക്കുമെന്നാണ്‌ കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌. പാലക്കാട്‌ ഒഴികെയുള്ള മറ്റുജില്ലകളിലും ചൂട്‌ ശക്തമായിട്ടുണ്ട്‌. ചൂടിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനം കോഴിക്കോടാണ്‌-38.5 ഡിഗ്രിസെല്‍ഷ്യസ്‌. ആലപ്പുഴ-37.9, കണ്ണൂര്‍ 37.7, തിരുവനന്തപുരം 35.6, കൊച്ചി-35 ഡിഗ്രി എന്നിങ്ങനെയാണ്‌ മറ്റിടങ്ങളിലെ താപനില. സംസ്ഥാനത്ത്‌ ഇന്നലെ നാലുപേര്‍ക്കുകൂടി സൂര്യതാപമേറ്റതായി റിപ്പോര്‍ട്ട്‌ പുറത്തുവന്നു. വിവിധസ്ഥലങ്ങളിലായി ദിവസവും അമ്പതോളംപേര്‍ ചൂടിന്റെ ആഘാതം താങ്ങാനാവാതെ കുഴഞ്ഞുവീഴുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. കുട്ടികളും സ്‌ത്രീകളും പ്രായമായവരുമെല്ലാം രാവിലെ 10 നുശേഷമുള്ള കാല്‍നടയാത്ര ഒഴിവാക്കണമെന്ന്‌ ആരോഗ്യവകുപ്പ്‌ നിര്‍ദേശം നല്‍കി. നിര്‍മാണമേഖലയിലെ ജോലിസമയവും ക്രമീകരിച്ചു. ചൂട്‌ ശക്തമായതോടെ വൈദ്യുതി ഉപയോഗവും കൂടി. ഇതേതുടര്‍ന്ന്‌ ഇടുക്കി വൈദ്യുതി നിലയത്തില്‍ ഉല്‍പ്പാദനം കുത്തനെ ഉയര്‍ത്തി. 12.64 ദശലക്ഷം വൈദ്യുതി ചൊവ്വാഴ്‌ച ഉത്‌പാദിപ്പിച്ചു. ഡാമിലെ ജലനിരപ്പ്‌ കുറഞ്ഞുതുടങ്ങിയതും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്‌.