Breaking News

Trending right now:
Description
 
Jan 03, 2013

ബാസില്‍ഡന്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി ആറിന്

image
ബാസില്‍ഡന്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി ആറിന് ഉച്ച കഴിഞ്ഞ് 2 മണി മുതല്‍ 9.30 മണിവരെ James Hornsby High School- ല്‍ വച്ച് വിപുലമായി ആഘോഷിക്കുന്നു .

പരിപാടിയുടെ ഭാഗമായി വെല്‍ക്കം ഡാന്‍സ് , നേറ്റിവിറ്റി പ്ലേ , മാര്‍ഗ്ഗം കളി, കരോള്‍ഗാന മത്സരം, സ്‌ക്കിറ്റ്, കുട്ടികളുടെ കള്‍ച്ചറല്‍ പ്രോഗ്രാം എന്നിവയ്ക്ക് പുറമെ പരിപാടികള്‍ക്ക് കൂടുതല്‍ കൊഴുപ്പേകാന്‍ ബോളിവുഡ് ഡാന്‍സും തബല പെര്‍ഫോമന്‍സും ഗാനമേളയും ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് വിഭവ സമൃദ്ധമായ ക്രിസ്മസ് ഡിന്നറും ഉണ്ടായിരിക്കും .

പരിപാടി മധ്യേ യുക്മ നാഷണല്‍ കലാമേളയില്‍ അസോസിയേഷന്റെ യശസ്സ് ഉയര്‍ത്തിയ എല്ലാ കലാകാരന്മാരെ ആദരിക്കുകയും ക്രിസ്തുമസിനോട് അനുബന്ധിച്ച് അസോസിയേഷന്‍ നടത്തിയ പുല്‍കൂട് മത്സരത്തില്‍ വിജയികളായവരെ പ്രഖ്യാപ്പിക്കുകയും ചെയ്യുന്നതാണ്.

വളരെ മിതമായ ടിക്കറ്റ് നിരക്കിലാണ് ഇത്തവണത്തെ അസോസിയേഷന്റെ ക്രിസ്മസ്സ് പരിപാടികള്‍ നടത്തുന്നത്.  ആഘോഷപരിപാടിയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സംഘാടകരുമായി ഉടന്‍ ബന്ധപ്പെട്ടു അവരുടെ ടിക്കറ്റ് ഉറപ്പുവരുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Venue : James Hornsby High School, Leinster Road, Basildon, Essex SS15 5NX