Breaking News

Trending right now:
Description
 
Apr 26, 2016

മുഖ്യമന്ത്രിക്കെതിരെ ആരോപണം: വിഎസിനെതിരെ പരാതി നല്‍കി

image മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദതെിരെ തെരഞ്ഞെടുപ്പ്‌ കമ്മീഷനും മീഡിയ മോണിറ്ററിങ്‌ കമ്മിറ്റിക്കും പരാതി നല്‍കി. വഞ്ചിയൂര്‍ കോടതിയിലെ അഡ്വ.വി.അശോകാണ്‌ പരാതിക്കാരന്‍. കേരളാ കൗമുദി പത്രത്തിലും മറ്റു മാധ്യമങ്ങളിലൂടെയും നടത്തിയ ആരോപണം മാതൃകാ പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്ന്‌ ആരോപിച്ചാണ്‌ പരാതി. ഉമ്മന്‍ ചാണ്ടി 31 അഴിമതിക്കേസുകളിലും മന്ത്രിസഭാംഗങ്ങള്‍ മൊത്തം 136 കേസുകളിലും പെട്ടിട്ടുണ്ടന്ന പ്രതിപക്ഷനേതാവിന്റെ പ്രസ്‌താവന വിവാദമായിരുന്നു. വോട്ടര്‍മാരെ അന്യായമായി സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ആരോപണമെന്നും പരാതിയില്‍ പറയുന്നുണ്ട്‌. മുഖ്യമന്ത്രിക്കെതിരെ രാജ്യത്തെ ഒരു കോടതിയിലും ക്രിമിനല്‍, സിവില്‍, അഴിമതി കേസുകള്‍ ഇല്ലെന്ന സത്യം അറിഞ്ഞുകൊണ്ടാണ്‌ പ്രതിപക്ഷനേതാവ്‌ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നു ഹര്‍ജിക്കാരന്‍ ആരോപിച്ചു. അതേസമയം, തനിക്കെതിരേ ഫേസ്‌ബുക്കില്‍ ഉന്നയിച്ച ആരോപണം തിരുത്തി മാപ്പു പറയണമെന്ന ആവശ്യത്തിന്‌ രണ്ടു ദിവസത്തിനകം വി.എസ്‌. അച്യുതാനന്ദനില്‍നിന്നു പ്രതികരണം ഉണ്ടായില്ലെങ്കില്‍ അദ്ദേഹത്തിനെതിരേ നിയമനടപടിയിലേക്കു നീങ്ങുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി യുഡിഎഫ്‌ മന്ത്രിമാര്‍ക്കെതിരേ അഴിമതിയാരോപണം ഉന്നയിച്ചു നടക്കുന്ന വി.എസിനും കൂട്ടര്‍ക്കും എന്തെങ്കിലും തെളിയിക്കാനായിട്ടുണ്ട്‌? അതു തെളിയിക്കാനുള്ള ചെറിയ കടലാസു രേഖയെങ്കിലും അവര്‍ക്കു കാണിക്കാനായോ-മുഖ്യമന്ത്രി ചോദിച്ചു. ഞാനും ആര്‍എസ്‌എസും തമ്മില്‍ ഗൂഢാലോചന നടത്തിയെന്ന പിണറായി വിജയന്റെ പുതിയ പ്രസ്‌താവന ന്യൂനപക്ഷ വോട്ടുകളെ ലക്ഷ്യമാക്കിയാണ്‌. ഈ പ്രചാരണം അവര്‍ക്കുതന്നെ തിരിച്ചടിയാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.