Breaking News

Trending right now:
Description
 
Apr 25, 2016

വെടിക്കെട്ടിനും ആനയെഴുന്നള്ളത്തിനുമെതിരെ ആര്‍എസ്‌എസ്‌

image ക്ഷേത്രങ്ങളിലെ വെടിക്കെട്ടിനും ആനയെഴുന്നള്ളത്തിനുമെതിരെ ആര്‍എസ്‌എസ്‌ രൂക്ഷവിമര്‍ശനവുമായി രംഗത്ത്‌. ക്ഷേത്രങ്ങളില്‍ നടക്കുന്ന ഇത്തരം ഭ്രാന്തിനെ ആചാരമെന്നു വിളിക്കരുതെന്ന്‌ സംഘപരിവാര്‍ മുഖപത്രമായ കേസരിയെ മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നുണ്ട്‌. പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍നടന്ന ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ്‌ ആര്‍എസ്‌എസ്‌ നിടപാട്‌ വ്യക്തമാക്കിയിരിക്കുന്നത്‌. കരിയും കരിമരുന്നും ക്ഷേത്രങ്ങളില്‍വേണ്ടെന്നു പറഞ്ഞ ശ്രീനാരായണ ഗുരുവിനെയും മന്നത്ത്‌ പത്മനാഭനയെും അനുസരിക്കാന്‍ ഹിന്ദുസമൂഹം ഇതുവരെയും തയാറായിട്ടില്ലെന്നു ആര്‍എസ്‌എസ്‌ കുറ്റപ്പെടുത്തുന്നുണ്ട്‌. തീവെട്ടിയുടെയും വെയിലിന്റെയും വെടിക്കെട്ടിന്റെയും നടുവില്‍ ആനയെ പീഡിപ്പിക്കുന്നതും അവസാനിപ്പിക്കണം. ഭക്തരുടെ ഏകാഗ്രതയെ നശിപ്പിക്കുന്ന ശബ്ദമലിനീകരണത്തിനപ്പുറത്ത്‌ വെടിക്കെട്ടിന്‌ ഒരു പ്രാധാന്യവും യുക്തിയുമില്ല. വെടിക്കെട്ടിനെ ഉപാസനയുടെ ഭാഗമായി തന്ത്രശാസ്‌ത്രവിധിയില്‍ പറയുന്നില്ല. തീരെ ചെറിയ ക്ഷേത്രങ്ങളില്‍വരെ ലക്ഷങ്ങളുടെ കരിമരുന്ന്‌ കത്തിക്കുന്നത്‌ സാമൂഹ്യദ്രോഹമാണ്‌. എഴുന്നള്ളിപ്പിനുള്ള ആന പൂര്‍ണമായും ഇണങ്ങാത്ത വന്യജീവിയാണെന്നു തിരിച്ചറിയണം. ക്ഷേത്രോത്സവങ്ങളിലെ കാലാനുസൃതമല്ലാത്ത സമ്പ്രദായങ്ങള്‍ ഹിന്ദുസമൂഹം ഒഴിവാക്കണമെന്നും ആര്‍എസ്‌എസ്‌ ആവശ്യപ്പെടുന്നു. വെടിക്കെട്ട്‌ ക്ഷേത്രാചാരമാണെന്നു മുഖ്യന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ്‌ അടുത്തസാഹചര്യത്തിലാണ്‌ ഇത്തരമൊരു പ്രസ്‌താവനയ്‌ക്ക്‌ മുഖ്യമന്ത്രി തയാറായതെന്നും ചൂണ്ടിക്കാണിക്കുന്നു.