Breaking News

Trending right now:
Description
 
Apr 25, 2016

ഒമാനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെ വീട്ടില്‍ സാന്ത്വനവുമായി മാര്‍ ജോര്‍ജ്‌ ആലഞ്ചേരി

image ഒമാനിലെ സലാലയില്‍ കുത്തേറ്റു മരിച്ച മലയാളി നഴ്‌സിന്റെ അങ്കമാലി കറുകുറ്റിയിലെ വീട്ടില്‍ സാന്ത്വനവുമായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയെത്തി. കറുകുറ്റി തെക്കയില്‍ അയിരൂക്കാരന്‍ റോബര്‍ട്ടിന്റെ മകള്‍ ചിക്കു (27) ആണു കഴിഞ്ഞ ബുധനാഴ്‌ച രാത്രിയില്‍ താമസസ്ഥലത്തു മോഷ്ടാക്കളുടെ കുത്തേറ്റു മരിച്ചത്‌. ചിക്കുവിന്റെ വീട്ടിലെത്തിയ കര്‍ദിനാള്‍ പിതാവ്‌ റോബര്‍ട്ടിനെയും അമ്മ സാബിയെയും സഹോദരി സൈനയെയും ആശ്വസിപ്പിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ ക്രമീകരണങ്ങളെക്കുറിച്ചു കര്‍ദിനാള്‍ ചോദിച്ചറിഞ്ഞു. വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം പ്രാര്‍ഥന നടത്തിയാണു കര്‍ദിനാള്‍ മടങ്ങിയത്‌. ചങ്ങനാശേരി മാടപ്പള്ളി ആഞ്ഞിലിപ്പറമ്പില്‍ ലിന്‍സന്‍ തോമസിന്റെ ഭാര്യയാണു മരിച്ച ചിക്കു. നാലു മാസം ഗര്‍ഭിണിയായ ചിക്കു സെപ്‌റ്റംബറില്‍ നാട്ടിലേക്കു മടങ്ങാനിരിക്കെയാണു കൊല്ലപ്പെട്ടത്‌. സംഭവവുമായി ബന്ധപ്പെട്ടു ഒരു പാക്കിസ്‌ഥാന്‍കാരന്‍ കസ്റ്റഡിയിലായതായി റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നു. ചിക്കുവിന്റെ മൃതദേഹം വ്യാഴാഴ്‌ച നാട്ടിലെത്തിക്കാനാകുമെന്നാണു പ്രതീക്ഷയിലാണ്‌ ബന്ധുക്കള്‍.