Breaking News

Trending right now:
Description
 
Apr 25, 2016

ഡൈവര്‍ ഇല്ലാത്ത വാഹനം ദുബായില്‍ പരീക്ഷണ ഓട്ടത്തിനു തയാറെടുക്കുന്നു

image ഡ്രൈവര്‍ ഇല്ലാതെ ഓടുന്ന വാഹനം ദുബായി നഗരത്തില്‍ പരീക്ഷണ ഓട്ടത്തിനു തയാറെടുക്കുന്നു. പത്തുസീറ്റേ വാഹനത്തിനുള്ളൂ. നേരത്തെ പ്രോഗ്രാം ചെയ്‌തുവച്ചിരിക്കുന്ന റൂട്ടുകളില്‍ യാത്രചെയ്യുന്ന വാഹനത്തില്‍ അടിയന്തരസാഹചര്യമുണ്ടായാല്‍ റൂട്ടു മാറിസഞ്ചരിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്‌. യാത്രയ്‌ക്കിടെ ഉണ്ടാകുന്ന തടയങ്ങള്‍ ഒഴിവാക്കാനും കൂട്ടയിടിക്കെതിരെയും പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നു വാഹനം പുറത്തിറക്കുന്ന ഈസിമൈലും ഓംനിക്‌സും അവകാശപ്പെടുന്നു. എതിരേ വാഹനങ്ങള്‍ വരുന്നതും ആളുകള്‍ കുറുകെ സഞ്ചരിക്കുന്നതിനും തിരിച്ചറിയുന്നത്‌ സെന്‍സറുകളാണ്‌. ചെറുയാത്രകള്‍ക്ക്‌ ഏറ്റവും അനുയോജ്യമായിരിക്കും ഈ വാഹനം. ഇന്നു നടക്കുന്ന യുഐടിപി ബിനാലെ കോണ്‍ഗ്രസിന്റെ മുഖ്യ ശ്രദ്ധാകേന്ദ്രമാകും ഈ വാഹനം. 29 രാജ്യങ്ങളില്‍നിന്നുള്ള അറുന്നൂറ്‌ പ്രതിനിധികള്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്‌.