Breaking News

Trending right now:
Description
 
Apr 24, 2016

എന്‍ജി., മെഡിക്കല്‍ പ്രവേശന പരീക്ഷ നാളെ മുതല്‍; മൊബൈല്‍ഫോണുകള്‍ നിരോധിച്ചു

image കേരള എന്‍ജിനിയറിംഗ്‌, മെഡിക്കല്‍ പ്രവേശനപരീക്ഷകള്‍ നാളെ മുതല്‍ 28വരെ നടത്തും. കോരളത്തിലെ 347 പരീക്ഷാകേന്ദ്രങ്ങളിലും ആവശ്യമായ പൊലീസ്‌ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഇന്റര്‍നെറ്റ്‌, വൈദ്യുതി, വെള്ളം, മതിയായ യാത്രാസൗകര്യം എന്നിവ ലഭ്യമാക്കുന്നതിന്‌ ബന്ധപ്പെട്ട അധികാരികാരികള്‍ക്ക്‌ നില്‍ദേശം നല്‍കി. പരീക്ഷാ കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ കര്‍ശനമായി നിരോധിച്ചു. വിദ്യാര്‍ഥികള്‍ മൊബൈല്‍ഫോണുകളോ മറ്റ്‌ ഇലക്ട്രോണിക്‌ സാമഗ്രികളോ കൊണ്ടു പരീക്ഷാഹാളില്‍ പ്രവേശിച്ചാല്‍ അതു പരീക്ഷാ ക്രമക്കേടായി കണക്കാക്കും. അത്തരക്കാരില്‍നിന്നു അവ കണ്ടുകെട്ടും. സംശയമുള്ള വിദ്യര്‍ഥികളുടെ ദേഹപരിശോധന ഉള്‍പ്പെടെ നടത്തുന്നതിനും ചീഫ്‌ സൂപ്രണ്ടുമാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. പ്രവേശനപരീക്ഷയ്‌ക്കുള്ള അപേക്ഷയിലെ ന്യൂനതകള്‍ മൂലം തടഞ്ഞുവയ്‌ക്കപ്പെട്ട ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും ഉപാധികളോടെ അഡ്‌മിറ്റ്‌ കാര്‍ഡ്‌ ലഭ്യമാക്കി. അഡ്‌മിറ്റ്‌ കാര്‍ഡിന്റെ കളര്‍ പ്രിന്റൗട്ടുമായി വിദ്യാര്‍ഥികള്‍ നിശ്ചിത സമയത്തിനു മുന്‍പുതന്നെ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തണം.