Breaking News

Trending right now:
Description
 
Apr 24, 2016

ഐപിഎല്‍ ക്രിക്കറ്റ്‌ വാതുവയ്‌പ്‌: ഓണന്‍ലൈന്‍വഴി പണം സമാഹരിച്ച നാലുപേര്‍ അറസ്റ്റില്‍

image ഐപിഎല്‍ ക്രിക്കറ്റ്‌ വാതുവയ്‌പ്‌ നടത്തുന്ന നാലംഗ സംഘത്തെ കോഴിക്കോട്‌ നോര്‍ത്ത്‌ അസിസ്‌റ്റന്റ്‌ കമ്മീഷണര്‍ കെ.അഷറഫിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്‌തു. ക്രിക്കറ്റ്‌ മത്സരത്തിന്റെ പേരില്‍ ഓണ്‍ലൈന്‍വഴി വാതുവയ്‌പു നടത്തി പണംതട്ടുകയായിരുന്നു സംഘം. കോഴിക്കോട്‌ സ്വദേശികളായ അര്‍ഷാദ്‌ (42), ഷംസു (41), അഇഫ്‌സുല്‍റഹ്‌മാന്‍ (34), മുഹമ്മദ്‌ റാഷിദ്‌ (31) എന്നിവരെയാണ്‌ ശനിയാഴ്‌ച രാത്രി അറസ്‌റ്റു ചെയ്‌തത്‌. ഇവരുടെ വാടകമുറിയില്‍നിന്ന്‌ 5.02 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്‌. വാതുവയ്‌പിന്‌ ഉപയോഗിച്ച ഇന്റര്‍നെറ്റ്‌ കണക്‌ഷനുള്ള നാല്‌ മൊബൈല്‍ ഫോണുകളും പോലീസ്‌ പിടികൂടി. ഇതുകൂടാതെ ഒരുകാറും രണ്ടുബൈക്കുകളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്‌. ഓരോ പന്തിനും തുകനിശ്ചയിച്ച്‌ ഫോണിലൂടെ പ്രവചനം നടത്തിയുമാണ്‌ അറസ്റ്റിലായവര്‍ വാതുവയ്‌പ്‌ നടത്തിയിരുന്നത്‌. മത്സരം ടിവിയില്‍ തല്‍സമയ പ്രക്ഷേപണം ചെയ്യുന്നതിനെ ആശ്രയിച്ചാണ്‌ വാതുവയ്‌പ്‌ നടത്തിയിരുന്നതെന്നു ഇവര്‍ പൊലീസിനു മൊഴിനല്‍കി. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമിമായോ കളിക്കാരുമായോ ഇവര്‍ക്കു ബന്ധമില്ലെന്ന്‌ പൊലീസ്‌ വ്യക്തമാക്കി.