Breaking News

Trending right now:
Description
 
Apr 24, 2016

തൊടുപുഴയിലെ കുട്ടി സ്‌പൈഡര്‍മാന്‍ അത്ഭുതമാകുന്നു

image നട കയറുന്നതുപോലെ ഭിത്തിയിലൂടെ നടക്കുക എന്നത്‌ അത്ര എളുപ്പമല്ല ആര്‍ക്കും. എന്നാല്‍ അഞ്ചുവയസുകാരന്‍ മാത്യൂസിന്‌ ഇത്‌ നിസാരമാണ്‌. തൊടുപുഴ മുതലക്കോടം കപ്പിയാങ്കല്‍ രാജന്‍-റാണി ദമ്പതികളുടെ മകനാണ്‌ മാത്യൂസ്‌. ഭിത്തികളും തൂണുകളും മതിലുകളുമൊന്നും ഈ കൊച്ചുമിടുക്കനു പ്രശ്‌നമല്ല. മാത്യൂസിന്റെ ഭിത്തിയില്‍ കയറ്റവും മറ്റും കണ്ട്‌ മാതാപിതാക്കള്‍ ആദ്യം ഭയന്നിരുന്നു. ഭിത്തികയറുന്ന മാത്യൂസിന്‌ അത്‌ നിസാരമാണെന്നു അവര്‍ പിന്നീട്‌ തിരിച്ചറിഞ്ഞു. തറയില്‍ തലയുറപ്പിച്ചു കാലുകള്‍ മുകളിലേക്കാക്കി എത്ര നേരം വേണമെങ്കിലും നില്‍ക്കും. കാലും കൈയുമെല്ലാം യഥേഷ്ടം ചലിപ്പിക്കുന്ന മാത്യൂസിനു യോഗാചാര്യന്‍മാരെ വെല്ലുന്ന മെയ്‌ വഴക്കമാണ്‌. മൂന്നു വയസുമുതല്‍ തുടങ്ങിയതാണ്‌ കൊച്ചുസ്‌പൈഡര്‍മാന്റെ സാഹസിക പ്രവൃത്തികള്‍. ആദ്യമൊക്കെ കതകിന്റെ കട്ടിള പടിയിലും ജനലുകളിലും പിടിച്ചു കയറുകയായിരുന്നു. തൊടുപുഴ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ സ്‌കൂളില്‍ യുകെജി വിദ്യാര്‍ഥിയാണ്‌. സഹപാഠികളുടെയും അധ്യാപകരുടെയും മുന്നില്‍ മാത്യൂസ്‌ ഹീറോയാണ്‌. സാഹസികത ഇഷ്ടപ്പെടുന്ന മാത്യൂസിന്റെ ഇഷ്ടതാരം ഏതെന്നു ചോദിച്ചാല്‍ ഒരു ഉത്തരമേയുള്ളൂ; ജാക്കിചാന്‍. ജിംനാസ്റ്റിക്‌ താരത്തിനു വേണ്ട മെയ്യവഴക്കമുള്ള മാത്യൂസിനു വിദഗ്‌ധ പരിശീലനം കൊടുക്കാനുള്ള തയാറെടുപ്പിലാണ്‌ മാതാപിതാക്കള്‍.