Breaking News

Trending right now:
Description
 
Apr 23, 2016

ബോബി സിംഹയും രശ്‌മി മേനോനും വിവാഹിതരായി

image തമിഴ്‌ ചലച്ചിത്രതാരങ്ങളായ ബോബി സിംഹയും രശ്‌മി മേനോനും വിവാഹിതരായി. ഇന്നലെയായിരുന്നു വിവാഹം. ഇരുവരുടെയും അടുത്തബന്ധുക്കള്‍ മാത്രമാണ്‌ വിവാഹചടങ്ങില്‍ പങ്കെടുത്തത്‌. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. നേരം സിനിമയിലെ വില്ലന്‍ വേഷത്തിലൂടെയാണ്‌ തമിഴ്‌ നടനായ ബോബി സിംഹ മലയാളികള്‍ക്ക്‌ ഇഷ്ടകഥാപാത്രമായത്‌. മലയാളിയാണ്‌ രശ്‌മി മേനോന്‍. കിറുമിയാണ്‌ രശ്‌മി മേനോന്റെ ശ്രദ്ധേയമായ തമിഴ്‌ ചിത്രം. ഇരുവരും ഉറുമീന്‍ എന്ന ചലച്ചിത്രത്തില്‍ ഒരുമിച്ച്‌ അഭിനയിച്ചിട്ടുണ്ട്‌. കോ 2, ഇരവി, മെട്രോ എന്നീ ചിത്രങ്ങളിലും ബോബി സിംഹ ശ്രദ്ധേയമായ വേഷം ചെയ്‌തിട്ടുണ്ട്‌. ചെന്നൈയിലെ സ്വകാര്യ ഗസ്‌റ്റ്‌ ഹൗസില്‍ നവംബര്‍ എട്ടിനായിരുന്നു ഇവരുടെ വിവാഹനിശ്ചയം.