Breaking News

Trending right now:
Description
 
Jan 02, 2013

എമിറേറ്റ്‌സ്‌ എയര്‍ലൈന്‍സിന്റെ ഹലോ 2013 ഓഫറുകള്‍

image എമിറേറ്റ്‌സ്‌ എയര്‍ലൈന്‍സ്‌ 2013-നെ സ്വാഗതം ചെയ്യാനായി മുന്‍കൂട്ടി ബുക്കു ചെയ്യുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ആകര്‍ഷകമായ നിരക്കുകള്‍ നല്‍കുന്ന ഹലോ 2013 ഓഫറുകള്‍ പ്രഖ്യാപിച്ചു. എമിറേറ്റ്‌സ്‌ ശൃംഖലയിലെ 120-ല്‍ ഏറെ കേന്ദ്രങ്ങളിലേക്ക്‌ പ്രത്യേക നിരക്കുകള്‍ ബാധകമാണ്‌. ഈ മാസം 18 മുതല്‍ ജൂണ്‍ പത്തു വരെ യാത്ര ചെയ്യാനായി ജനുവരി പത്തു വരെ ബുക്കു ചെയ്യുമ്പോഴാണ്‌ ഇവ ലഭ്യമാകുക. ഈ 2013-ലെ പ്രത്യേക നിരക്കുകള്‍ വഴി എയര്‍ലൈന്റെ ഫ്‌ളാഗ്‌ഷിപ്പായ എ 380-ല്‍ പറക്കാനുള്ള അവസരം വരെ ലഭ്യമാക്കുന്നുണ്ട്‌. ന്യൂയോര്‍ക്കിലേക്കും പാരിസിലേക്കും ജനുവരി ഒന്നു മുതല്‍ പ്രതിദിന എ 380 ഡബിള്‍ ഫ്‌ളൈറ്റുകള്‍ ആരംഭിക്കുന്നതിലൂടെയാണിതു സാധ്യമാകുന്നത്‌.