Breaking News

Trending right now:
Description
 
Apr 22, 2016

പത്രിക സമര്‍പ്പണം ഇന്നു മുതല്‍; സൂക്ഷ്‌മ പരിശോധന 30ന്‌

image നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സമര്‍പ്പണം ഇന്ന്‌ ആരംഭിക്കും. 29 വരെ പത്രിക സമര്‍പ്പിക്കാം. 30ന്‌ പത്രികകളുടെ സൂക്ഷ്‌മപരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മേയ്‌ രണ്ട്‌. പ്രധാനമുന്നണിയുടെ സ്ഥാനാര്‍ഥികളില്‍ പലരും ഇന്നുതന്നെ പത്രിക നല്‍കും. എല്ലാ ദിവസവും രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നു വരെയാണ്‌ പത്രിക സ്വീകരിക്കും. നിയോജക മണ്ഡലങ്ങളിലെ വരണാധികാരിക്കോ, ഉപവരണാധികാരിക്കോ ആണ്‌ പത്രിക നല്‍കേണ്ടത്‌. പൊതു അവധി ദിവസങ്ങളില്‍ പത്രിക സ്വീകരിക്കില്ല. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സ്വത്തുവിവരം, ക്രിമിനല്‍ പശ്ചാത്തലം എന്നിവ വിശദമാക്കുന്ന സത്യവാങ്‌ മൂലം നല്‍കണം. ഇതിനുപുറമെ സര്‍ക്കാരിന്റെ താമസ സംവിധാനം ഉപയോഗിക്കുന്നതുസംബന്ധിച്ച്‌ പ്രത്യേക സത്യവാങ്‌മൂലം സമര്‍പ്പിക്കുകയും വേണം.