Breaking News

Trending right now:
Description
 
Apr 21, 2016

ഒമാനില്‍ മലയാളി നഴ്‌സ്‌ കുത്തേറ്റ്‌ മരിച്ചു

image ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റിലെ സലാലയില്‍ മലയാളി നഴ്‌സ്‌ കുത്തേറ്റ്‌ മരിച്ചു. അങ്കമാലി കറുകുറ്റി സ്വദേശിനി ചിക്കു റോബര്‍ട്ടാണ്‌ (28) മരിച്ചത്‌. സലാലയിലെ ബാദില്‍ അല്‍സാമ ആശുപത്രിയിലെ നഴ്‌സാണ്‌. ഫ്‌ളാറ്റിലെ മുറിയില്‍ രക്തത്തില്‍ കുളിച്ചനിലയിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു ചിക്കു റോബര്‍ട്ട്‌. കവര്‍ച്ചാ ശ്രമം പ്രതിരോധിക്കുന്നതിനിടെയാണ്‌ കുത്തേറ്റതെന്ന്‌ സംശയിക്കുന്നു. ഇന്നലെ രാത്രി 11ന്‌ ചിക്കുവിന്‌ ഡ്യൂട്ടിയില്‍ കയറേണ്ടിയിരുന്നു. ഡ്യൂട്ടിക്ക്‌ എത്താതിരുന്നതിനാല്‍ ഒപ്പം ജോലിചെയ്യുന്ന ഭര്‍ത്താവ്‌ ജിന്‍സണ്‍ ഫ്‌ളാറ്റിലെത്തി അന്വേഷിച്ചപ്പോഴാണ്‌ മൃതദേഹം കണ്ടത്‌. വെടിയേറ്റാണോ കുത്തേറ്റാണോ മരിച്ചതെന്നു സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞമൂന്നുവര്‍ഷമായി ഇതേ ആശുപത്രിയിലാണ്‌ ഇരുവരും ജോലി ചെയ്‌തിരുന്നത്‌. മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക്‌ മാറ്റി. ഒമാന്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു.