Breaking News

Trending right now:
Description
 
Apr 21, 2016

തടവുകാര്‍ നടത്തിപ്പുകാരായ ബ്യൂട്ടിപാര്‍ലര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആരംഭിച്ചു

image വിവിധ കുറ്റങ്ങളില്‍പ്പെട്ടു ശിക്ഷ അനുഭവിക്കുന്ന തടവുകാര്‍ നടത്തിപ്പുകാരായ ബ്യൂട്ടിപാര്‍ലര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയലിനോടനൂബന്ധിച്ച്‌ ആരംഭിച്ചു. ഇന്ത്യയില്‍തന്നെ ഇത്തരത്തില്‍ ആദ്യത്തെ ബ്യൂട്ടിപാര്‍ലറാണിത്‌. ഫീനിക്‌സ്‌ ഫ്രീഡം എക്‌സ്‌പ്രഷന്‍സ്‌ എന്ന പേരിലുള്ള ബ്യൂട്ടി പാര്‍ലര്‍ പൂര്‍ണമായും ശീതീകരണ സംവിധാനത്തോടു കൂടിയാണു സജ്ജമാക്കിയിരിക്കുന്നത്‌. ബ്യൂട്ടിപാര്‍ലറിന്റെ നടത്തിപ്പ്‌ ചുമതല 30 തടവുകാര്‍ക്കാണ്‌. ഇവര്‍ക്ക്‌ പ്രത്യേക പരിശീലനവും നല്‍കിയിരുന്നു. പുറത്തുള്ള സ്ഥാപനങ്ങള്‍ ഈടാക്കുന്നതില്‍ 20 ശതമാനംവരെ നിരക്ക്‌ കുറവാണ്‌ ഇവിടെ. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട്‌ അഞ്ചുവരെയാണ്‌ പ്രവര്‍ത്തനം. ജയില്‍ ഡിജിപി ഋഷിരാജ്‌സിങ്‌ ബ്യൂട്ടിപാര്‍ലര്‍ ഉദ്‌ഘാടനം ചെയ്‌തു. കേരളത്തിലെ ജയിലുകളുടെ പ്രവര്‍ത്തനം രാജ്യത്തിനു മാതൃകയാണെന്നു അദ്ദേഹം ഉദ്‌ഘാടന പ്രസംഗിത്തില്‍ പറഞ്ഞു. തടവുകാര്‍ ശിക്ഷകഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ ശോഭനമായ ഒരു ഭാവി ഒരുക്കാനുള്ള സംവിധാനങ്ങളാണു വിവിധ തൊഴില്‍പരിശീലനങ്ങളിലൂടെ സര്‍ക്കാരും ജയില്‍ വകുപ്പും ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്‌. കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളോടു ചേര്‍ന്നു പെട്രോള്‍ പമ്പ്‌ തുടങ്ങാന്‍ പദ്ധതിയുണ്ട്‌. ഋഷിരാജ്‌ സിംഗ്‌ പറഞ്ഞു. കേരളത്തിലെ വിവിധ ജയിലുകളില്‍നിന്ന്‌ ഉത്‌പാദിപ്പിച്ചു വിപണനം നടത്തുന്ന ചപ്പാത്തികളുടെ എണ്ണം അഞ്ചുലക്ഷം കഴിഞ്ഞതായി ഋഷിരാജ്‌ സിംഗ്‌ പറഞ്ഞു. ജയിലില്‍ തൊഴിലില്‍ ഏര്‍പ്പെടുന്ന തടവുകാര്‍ക്ക്‌ ഏറ്റവും കൂടുതല്‍ പ്രതിഫലം നല്‍കുന്ന സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു.