Breaking News

Trending right now:
Description
 
Jan 02, 2013

പുകവലി ഉപേക്ഷിച്ചാല്‍ ഉത്‌കണ്‌ഠ കുറയ്‌ക്കാം

image പുകവലിച്ചാല്‍ സമ്മര്‍ദം കുറയക്കുമെന്നു ചിന്തിക്കുന്നവര്‍ക്കു തെറ്റിയെന്നു പഠനം. പുകവലി ഉപേക്ഷിക്കുന്നതില്‍ വിജയിക്കുന്നവര്‍ക്കു ഉത്‌കണ്‌ഠ കുറയുമെന്നു ശാസ്‌ത്രജ്ഞര്‍ കണ്ടെത്തി. ഇംഗ്ലണ്ടില്‍ പുകവലി ഉപേഷിക്കുന്നതിനുള്ള ചികിത്സ നടത്തിയ 500 പേരില്‍ ബ്രട്ടീഷ്‌ ജേര്‍ണല്‍ ഓഫ്‌ സൈക്യാട്രി നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം വെളിപ്പെട്ടത്‌. പുകവലി ഉപേഷിച്ച 68 പേരില്‍ ഉത്‌കണ്‌ഠയുടെ അളവ്‌ ആറുമാസം കൊണ്ടു ഗണ്യമായി കുറഞ്ഞതായി കണ്ടെത്തി. കേബ്രിഡ്‌ജ്‌ , ഓക്‌സ്‌ഫഡ്‌, കിംഗ്‌സ്‌ കോളജ്‌ എന്നിവടങ്ങളില്‍ നിന്നുള്ളവരാണ്‌ പഠനം നടത്തിയത്‌. പുകവലി ഉപേഷിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നവരില്‍ ചെറിയ അളവില്‍ ഉത്‌കണ്‌ഠ കൂടുന്നതായും പഠനത്തില്‍ തെളിഞ്ഞു.