Breaking News

Trending right now:
Description
 
Apr 20, 2016

സമ്മേളന ഹാളിന്റെ ചില്ലുവാതില്‍ തകര്‍ന്നു മുഖ്യമന്ത്രിക്കു പരുക്കേറ്റു

image പെരിന്തല്‍മണ്ണില്‍ തിരഞ്ഞെടുപ്പു പരിപാടി കഴിഞ്ഞു മടങ്ങുന്നതിനിടെ യോഗസ്ഥലമായ ഷിഫ കണ്‍വന്‍ഷന്‍ സെന്ററിന്റെ വാതില്‍ ഗ്ലാസ്‌ തകര്‍ന്നുവീണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ മന്ത്രി നാലകത്ത്‌ സുപ്പിക്കും പരുക്കേറ്റു. ചില്ലുകഷണം തെറിച്ചാണ്‌ ഇരുവര്‍ക്കും മുറിവേറ്റത്‌. മഞ്ഞളാംകുഴി അലിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായിട്ടാണ്‌ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്‌. മുഖ്യമന്ത്രിയുടെ വലതുകാലിലെ വിരലിനും ഉപ്പൂറ്റിക്കു മുകളിലുമാണ്‌ പരുക്ക്‌. മന്ത്രി അലിയുടെ പഴ്‌സനല്‍ അസിസ്റ്റന്റ്‌ ഉള്‍പ്പെടെ മറ്റു മൂന്നുപേര്‍ക്കുകൂടി പരുക്കുണ്ട്‌. മുഖ്യമന്ത്രിയുള്‍പ്പെടെ എല്ലാവര്‍ക്കും നിസാര പരുക്കേയുള്ളൂ. മുഖ്യമന്ത്രിക്കൊപ്പം നിന്ന സെല്‍ഫിയെടുക്കാനുള്ള ചെറുപ്പക്കാരുടെ തിക്കും തിരക്കുംമൂലമാണ്‌ ഹാളിന്റെ മുഖ്യകവാടത്തിലെ ചില്ലുവാതിലുകളില്‍ ഒരെണ്ണം പൊട്ടിയത്‌.