Apr 20, 2016
എല്‍ഡിഎഫിനായി പ്രവര്‍ത്തിക്കാന്‍ അണികള്‍ക്ക് ഗൗരിയമ്മയുടെ നിര്‍ദേശം
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിക്കുവേണ്ടി
പ്രവര്‍ത്തിക്കാന്‍ ജെഎസ്എസ് നേതാക്കള്‍ക്ക് സംസ്ഥാന സെക്രട്ടറി
കെ.ആര്.ഗൗരിയമ്മ നിര്‍ദേശം നല്കി. ഇന്നലെ തന്നെ കാണാന്‍ എത്തിയ
പാര്‍ട്ടി ഭാരവാഹികളോടാണ് ഇടതുമുന്നണിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍
ഗൗരിയമ്മ നിര്‍ദേശം നല്‍കിയത്. താന്‍ ഇടതുമുന്നണിയുടെ ഭാഗമാണെന്നു
ഗൗരിയമ്മ മാധ്യമപ്രവര്‍ത്തകരോടും പറഞ്ഞു. ഇതോടെ സീറ്റ് നിഷേധിച്ചതിനെ
തുടര്‍ന്നു സിപിഎമ്മും ജെഎസ്എസും തമ്മിലുണ്ടായ അകല്‍ച്ചയ്ക്കു
താല്‍ക്കാലിക പരിഹാരമായി. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഒറ്റയ്ക്കു
മത്സരിക്കാന്‍ ജെഎസ്എസ് തീരുമാനിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ
ഭൂരിപക്ഷം അംഗങ്ങളും ഈ തീരുമാനത്തെ എതിര്‍ത്തു. അതിനിടെ ഗവര്ണപര് പദവി
അടക്കമുള്ള വാഗ്ദാനങ്ങളുമായി എന്‍ഡിഎയും സമീപിച്ചു. ഇതോടെ അപകടംമണത്ത
സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചകളാണ് പ്രതിസന്ധിക്കു അയയവു
വരുത്തിയത്.