Breaking News

Trending right now:
Description
 
Jan 02, 2013

ഇന്ത്യന്‍ വിപണിയില്‍ കാറുകളുടെ വില ഉയരുന്നു

image ഇന്ത്യന്‍ വിപണിയില്‍ കാറുകളുടെ വിലയില്‍ കുതിച്ചുകയറ്റം. പുതുവര്‍ഷത്തില്‍ കാര്‍ വാങ്ങുന്നവര്‍ക്ക്‌ തിരിച്ചടിയാകും പുതിയ വില. ഇന്ത്യയുടെ സ്വന്തം മാരുതി മുതല്‍ ബെന്‍സ്‌ ഉള്‍പ്പടെ എല്ലാ കാറുകളുടെയും വില വര്‍ധിക്കും. മാരുതിയുടെ എല്ലാ മോഡലുകളുടെയും വില വര്‍ധിക്കുമെന്ന്‌ കമ്പനി അധികൃതര്‍ വ്യക്തമാക്കി. മാരുതി കാറുകളുടെ വില 20,000 രൂപവരെ വര്‍ധിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. ടയോട്ട കാറുകള്‍ക്ക്‌ ഒന്നു മുതല്‍ രണ്ടു ശതമാനം വരെ വില ഉയരും. മെഴ്‌സിഡസ്‌-ബെന്‍സിന്‌ ഒന്നു മുതല്‍ മൂന്ന്‌ ശതമാനം വരെ വില വര്‍ധിക്കുമെന്ന്‌ കമ്പനി വ്യക്തമാക്കി. പുതുക്കിയ വില ജനുവരി 4 മുതല്‍ നിലവില്‍ വരും. അതേസമയം ബിഎംഡബ്ല്യൂ കാറുകള്‍ക്ക്‌ 10 ശതമാനം വരെ വില വര്‍ധിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. ഓഡി, ഹോണ്ട, ഫോക്‌സ്‌വാഗണ്‍ എന്നീ കമ്പനികള്‍ ഉടന്‍ തന്നെ വില വര്‍ധനവ്‌ പ്രഖ്യാപിക്കുമെന്നാണ്‌ സൂചനകള്‍.