Apr 19, 2016
വോട്ടു ചെയ്യണോ? ഇന്നു അര്‍ധരാത്രിക്കുള്ളില്‍ പേര് ചേര്‍ക്കണം
ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യണോ? വോട്ടര്‍ പട്ടികയില്‍
പേരുചേര്‍ക്കാന്‍ ഇന്നുകൂടി അവസരം. ഇന്നു രാത്രി 11.59 വരെയേ വോട്ടര്‍
പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുള്ളൂ. ചട്ടപ്രകാരം ഈ മാസം 29വരെ
വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാമെങ്കിലും ഇന്നുവരെ ലഭിക്കുന്ന അപേക്ഷകളില്‍
നിന്നു യോഗ്യരായി കണ്ടെത്തുന്നവരെ മാത്രമേ ഇത്തവണത്തെ തിരഞ്ഞെടുപ്പിനുള്ള
വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തൂ. തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവര്‍ക്കു
വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ എസ്എംഎസ്
സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ELE എന്നു ടൈപ്പ് ചെയ്തു സ്പേസ്
ഇട്ടശേഷ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ രേഖപ്പെടുത്തി 54242 എന്ന
നമ്പരിലേക്കു എസ്എംഎസ് ചെയ്താല്‍ വോട്ട് സംബന്ധിച്ച എല്ലാവിവരങ്ങളും
എസ്എംഎസ് ആയി ലഭിക്കും.