Breaking News

Trending right now:
Description
 
Apr 19, 2016

നിനോ, അനുശാന്തി എന്നിവര്‍ചേര്‍ന്നുള്ള ശാരീരികബന്ധത്തിന്റെ 115 വീഡിയോകള്‍

image കാമുകിയെ സ്വന്തമാക്കാനായി നടത്തിയ ഇരട്ട കൊലപാതകത്തിന്റെ തെളിവുകള്‍ക്കായി പ്രതികളുടെ വഴിവിട്ട ബന്ധം വെളിവാക്കുന്ന വീഡിയോകളും ഫോട്ടോകളും സന്ദേശങ്ങളുമാണ്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാക്കിയത്‌. നിനോ മാത്യു, അനുശാന്തി എന്നിവരാണ്‌ ആറ്റിങ്ങല്‍ ഇരട്ടക്കൊലകേസിലെ പ്രതികള്‍. കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ ഇരുവരും ചേര്‍ന്നുള്ള ശാരീരിക ബന്ധത്തിന്റെ 115 വീഡിയോകളാണ്‌ ഉണ്ടായിരുന്നത്‌. ഇതുമുഴുവന്‍ രണ്ടുപേരുടെയും മൊബൈലുകളില്‍നിന്ന്‌ കണ്ടെടുത്തവയാണ്‌. സെല്‍ഫി ദൃശ്യങ്ങളിലും ഇതിലുണ്ട്‌. ഒറ്റയ്‌ക്കും കൂട്ടായും എടുത്ത അറുനൂറോളം ചിത്രങ്ങളും 40,000 വാട്‌സ്‌ ആപ്‌ സന്ദേശങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ ഹാജരാക്കി. വാട്‌സ ആപ്‌ സന്ദേശങ്ങളില്‍ അശ്ലീലചിത്രങ്ങളും ഉള്‍പ്പെടും. ശാരീരിക ബന്ധത്തിന്‌ മകളും ഭര്‍ത്താവും തടസമായതാണു കൊലപാതകത്തിലേക്കു നയിച്ചത്‌. ഇവരെ ഒഴിവാക്കാനായി നിനോ മാത്യുവും അനുശാന്തിയും വാട്‌സ്‌ ആപ്പിലൂടെയും എസ്‌എംഎസ്‌ വഴിയും അനവധി സന്ദേശങ്ങള്‍ കൈമാറിയതായും പൊലീസ്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ശിക്ഷ കേള്‍ക്കുമ്പോള്‍ പ്രതികള്‍ ഇരുവരും അക്ഷോഭ്യരായും നിര്‍വികാരരായും നിലകൊണ്ടു. ശിക്ഷ പറയുമ്പോള്‍ ആദ്യാവസാനം വരെ നിനോ മാത്യു തല കുമ്പിട്ടു നിന്നപ്പോള്‍ അനുശാന്തി ജഡ്‌ജി വി. ഷെര്‍സിയുടെ മുഖത്തു നോക്കി ഭാവഭേദമില്ലാതെ നിലകൊണ്ടു.