Breaking News

Trending right now:
Description
 
Apr 19, 2016

തിരുവനന്തപുരം വിമാനത്താവളം നാളെ മൂന്നുമണിക്കൂര്‍ അടച്ചിടും

image ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്‌ ഘോഷയാത്രയോടനുബന്ധിച്ച്‌ ബുധനാഴ്‌ച വൈകുന്നേരം ആറു മുതല്‍ രാത്രി ഒമ്പതുവരെ തിരുവനന്തപുരം വിമാനത്താവളം അടച്ചിടും. എയര്‍ ഇന്ത്യ/ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനങ്ങളുടെ സമയം ബുധന്‍, വ്യാഴം ദിവസങ്ങളില്‍ താഴെ പറയുംവിധം ക്രമീകരിച്ചു. ബുധനാഴ്‌ച: ചെന്നൈയില്‍ നിന്ന്‌ തിരുവനന്തപുരത്തേയ്‌ക്കുള്ള എയര്‍ ഇന്ത്യ വിമാനം (എഐ-967) വൈകിട്ട്‌ 5.40ന്‌ പകരം രാത്രി ഒമ്പതിനായിരിക്കും എത്തിച്ചേരുക. തിരുവനന്തപുരത്ത്‌ നിന്ന്‌ ഷാര്‍ജയ്‌ക്കുള്ള വിമാനം (എഐ-967) വൈകിട്ട്‌ 6.35 ന്‌ പകരം രാത്രി 9.45ന്‌ ആയിരിക്കും പുറപ്പെടുക. മുംബൈയില്‍ നിന്ന്‌ തിരുവനന്തപുരത്തേയ്‌ക്കുള്ള വിമാനം (എഐ-667) വൈകിട്ട്‌ 7.50 ന്‌ പകരം രാത്രി 9.05ന്‌ ആയിരിക്കും എത്തിച്ചേരുക. തിരുവനന്തപുരത്ത്‌ നിന്നു മുംബെയ്‌ക്കുള്ള വിമാനം (എഐ-668) രാത്രി 8.25ന്‌ പകരം 9.45നായിരിക്കും പുറപ്പെടുക. തിരുവനന്തപുരത്തു നിന്ന്‌ അബുദാബിയ്‌ക്കുള്ള വിമാനം (ഐഎക്‌സ്‌ 537) വൈകിട്ട്‌ 5.20ന്‌ പകരം രാത്രി 9.15ന്‌ ആയിരിക്കും പുറപ്പെടുക. തിരുവനന്തപുരത്ത്‌ നിന്ന്‌ മസ്‌കറ്റിലേയ്‌ക്കുള്ള വിമാനം (ഐഎക്‌സ്‌ 549) രാവിലെ 7.40 ന്‌ പകരം 7.10 നായിരിക്കും പുറപ്പെടുക. മസ്‌കറ്റില്‍ നിന്ന്‌ തിരുവനന്തപുരത്തേയ്‌ക്കുള്ള വിമാനം (ഐഎക്‌സ്‌ 554) വൈകിട്ട്‌ 4.15 ന്‌ പകരം 3.45 ന്‌ ആയിരിക്കും എത്തിച്ചേരുക. തിരുവനന്തപുരത്ത്‌ നിന്ന്‌ ദുബായ്‌ക്കുള്ള വിമാനം (ഐഎക്‌സ്‌ 539) വൈകിട്ട്‌ 5.10ന്‌ പകരം രാത്രി 9.30ന്‌ ആയിരിക്കും പുറപ്പെടുക.

വ്യാഴാഴ്‌ച: ഷാര്‍ജയില്‍ നിന്ന്‌ തിരുവനന്തപുരത്തേയ്‌ക്കുള്ള വിമാനം (എഐ968) രാവിലെ 6.55 ന്‌ തിരുവനന്തപുരത്ത്‌ എത്തിച്ചേരും. തിരുവനന്തപുരത്ത്‌ നിന്ന്‌ ചെന്നൈയ്‌ക്കുള്ള വിമാനം (എഐ 968) രാവിലെ 6.35ന്‌ പകരം 7.30ന്‌ ആയിരിക്കും പുറപ്പെടുക. അബുദാബിയില്‍ നിന്ന്‌ തിരുവനന്തപുരത്തേയ്‌ക്കുള്ള വിമാനം (ഐഎക്‌സ്‌ 5388) പുലര്‍ച്ചെ 2.45ന്‌ പകരം രാവിലെ 6.35നായിരിക്കും എത്തുക. ദുബായില്‍ നിന്ന്‌ തിരുവനന്തപുരത്തേയ്‌ക്കുള്ള വിമാനം (ഐഎക്‌സ്‌. 5400) പുലര്‍ച്ചെ 2.25 ന്‌ പകരം രാവിലെ 6.50ന്‌ ആയിരിക്കും എത്തിച്ചേരുക.