Breaking News

Trending right now:
Description
 
Jan 02, 2013

കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ തത്‌സമയ വീസ നല്‌കാന്‍ അനുമതി

image കൊച്ചി, തിരുവനന്തപുരം, ഹൈദരാബാദ്‌, ഗോവ, ബാംഗളൂര്‍ വിമാനത്താവളങ്ങളില്‍ തത്‌സമയ വീസ നല്‌കാന്‍ അനുമതിയായി. കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം ഇതു സംബന്ധിച്ച അറിയിപ്പു നല്‌കിയിട്ടുണ്ട്‌. ഇതിനായി എമിഗ്രേഷന്‍ കൗണ്ടറിലും വിശ്രമസ്ഥലത്തും പ്രത്യേക സൗകര്യങ്ങള്‍ ക്രമീകരിക്കണം. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്‌ മാര്‍ച്ച്‌ 31നകം സിവില്‍ ഏവിയേഷന്‍ വകുപ്പിനു നല്‌കണമെന്നാണ്‌ നിര്‍ദേശം.

വിനോദസഞ്ചാര പ്രാധാന്യമുള്ള വിമാനത്താവളങ്ങളെയാണ്‌ തത്‌സമയ വീസയ്‌ക്ക്‌ പരിഗണിച്ചിട്ടുള്ളത്‌. വിദേശ വിനോദസഞ്ചാരികള്‍ക്കാണ്‌ ഇതിന്റെ പ്രയോജനം ലഭിക്കുന്നത്‌. വീസയില്ലാതെ ഈ വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്ന വിദേശ വിനോദസഞ്ചാരികള്‍ക്ക്‌ സന്ദര്‍ശനം നടത്താന്‍ നിശ്ചിത കാലയളവിലേക്കു വീസ ലഭിക്കും. കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇതു സഹായകമാകും. കൊച്ചി വിമാനത്താവളത്തില്‍ ഇതിനായി നേരത്തെ തന്നെ ഫോറിന്‍ റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ കാര്യാലയം തുറന്നിട്ടുണ്ട്‌. പുതിയ അനുമതി ഇതിന്റെ പ്രവര്‍ത്തനത്തിന്‌ സഹായകമാകും.

Tags: Visa on arrival facility to be implimented at Kochi, Thiruvananthapuram airports

 Visa-on-arrival, Kochi Airport, Trivandrum, Hyderabad, Goa, Bangaloore