Breaking News

Trending right now:
Description
 
Apr 18, 2016

കാറിലെ കര്‍ട്ടന്റെ കാര്യത്തില്‍ മന്ത്രിയുടെ പച്ചക്കള്ളം!

image

പകല്‍ പോലെ സത്യമായ കാര്യങ്ങള്‍ക്കു പോലും സര്‍ക്കാര്‍ കള്ളം പറയുന്നതു കാണുക!

മോട്ടോര്‍ വാഹനങ്ങളില്‍ കര്‍ട്ടന്‍ ഉപയോഗിച്ച് വശങ്ങള്‍ മറച്ചു നിയമം ലംഘിക്കുന്ന സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാറുണ്ടോ എന്ന പതിമൂന്നാം കേരള നിയമസഭയുടെ ആറാം സമ്മേളനത്തില്‍ സി.മമ്മുട്ടി എം.എല്‍.എയുടെ 2012 ഡിസംബര്‍ 10-ലെ ചോദ്യത്തിന് ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മറുപടി: സര്‍ക്കാര്‍ വാഹനങ്ങളില്‍ നിന്ന് ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല!

സര്‍ക്കാര്‍ വാഹനങ്ങളില്‍ ചെയ്താല്‍ നിയമലംഘനമല്ലായിരിക്കും! മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്ന സര്‍ക്കാര്‍ വാഹനങ്ങളെ കണ്ടിട്ടുവേണ്ടേ നടപടി സ്വീകരിക്കാന്‍!

വാഹനങ്ങളുടെ ഗ്ലാസുകളില്‍ സണ്‍ഫിലിം സുപ്രീം കോടതി നിരോധിച്ചപ്പോള്‍ കേരളത്തിലെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ പോലീസ് അടക്കമുള്ള സര്‍ക്കാര്‍ ഉദ്യോസ്ഥരും മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികളും അതിനെ മറികടക്കാന്‍ സര്‍ക്കാര്‍ വാഹനങ്ങളില്‍ കര്‍ട്ടന്‍ തൂക്കി വെയിലില്‍ നിന്നു ഒഴിവാകുന്നതു മന്ത്രിക്കൊഴികെ മറ്റെല്ലാവര്‍ക്കും ദിനവും കണ്ടറിയാം! സാധാരണക്കാര്‍ തൂക്കിയാല്‍ പോലീസ് വഴിയില്‍ നിന്നു തൂക്കിക്കോളും! ജനങ്ങള്‍ക്കു ഒരു നിയമം. അവരുടെ കാശില്‍ ജീവിക്കുന്നവര്‍ക്കു മറ്റൊരു നിയമം!