Breaking News

Trending right now:
Description
 
Apr 17, 2016

സിഎസ്‌ഐ ബിഷപ്‌ ഡോ.സാം മാത്യു കാലംചെയ്‌തു

image സിഎസ്‌ഐ മധ്യകേരള മഹായിടവക മുന്‍ അധ്യക്ഷന്‍ ബിഷപ്‌ ഡോ.സാം മാത്യു (80) കാലം ചെയ്‌തു. അസുഖബാധിതനായ അദ്ദേഹം കോട്ടയം മാങ്ങാനം മന്ദിരം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന. ഇന്നലെ നാലരയോടെയായിരുന്നു അന്ത്യം. കബറടക്കം ബുധനാഴ്‌ച 11ന്‌ കോട്ടയം സിഎസ്‌ഐ ഹോളിട്രിനിറ്റി കത്തീഡ്രലില്‍. സിഎസ്‌ഐ ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ്‌ തോമസ്‌ കെ. ഉമ്മന്‍ മുഖ്യകാര്‍മികത്വംവഹിക്കും. മാങ്ങാനത്തെ വലിയതോട്ടത്തില്‍ വീട്ടില്‍ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു. കേരള കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസിന്റെ അധ്യക്ഷനായി ആറുവര്‍ഷം പ്രവര്‍ത്തിച്ചു. മദ്യവര്‍ജന പ്രസ്ഥാനത്തിന്റെ ഭാഗമായിനിന്നുകൊണ്‌ടു മദ്യവര്‍ജനത്തിനും നിരോധനത്തിനുമായി സമരപരിപാടികള്‍ക്കും ബോധവത്‌കരണ പ്രവര്‍ ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. ചെങ്ങന്നൂര്‍ കോടുകുളഞ്ഞി വലിയതോട്ടത്തില്‌ വി.എം.മത്തായിയുടെയും മറിയാമ്മയുടെയും മകനായി 1936 ഒക്ടോബര്‌ എട്ടിനാണ്‌ ജനിച്ചത്‌. 1993 സെപ്‌റ്റംബര്‍ ഒന്നിന്‌ മധ്യകേരള മഹായിടവകയുടെ പത്താമത്തെ ബിഷപ്പായി അഭിഷിക്തനായി. കീഴ്‌ വായ്‌പൂര്‌ വെട്ടശേരില്‍ കുഞ്ഞമ്മ സാമാണ്‌ ഭാര്യ. മക്കള്‍: ക്രിസ്റ്റി സാം മാത്യു, ശാന്തി എസ്‌.മാത്യു, ആനി എസ്‌.മാത്യു.