Breaking News

Trending right now:
Description
 
Apr 17, 2016

കണ്ണൂരിലെ കോണ്‍ഗ്രസ്‌ വിമതനെ സസ്‌പെന്‍ഡ്‌ ചെയ്‌തു

image കണ്ണൂരില്‍ കോണ്‍ഗ്രസിന്‌ തലവേദനസൃഷ്ടിച്ച വിമതന്‍ പി.കെ.രാഗേഷിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡു ചെയ്‌തു. ആറു വര്‍ഷത്തേക്കാണ്‌ സസ്‌പെന്‍ഷന്‍. തുടര്‍ച്ചയായി സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതിന്റെ പേരിലാണു രാഗേഷിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നു പുറത്താക്കിയത്‌. കഴിഞ്ഞ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ വിമതനായി മത്സരിച്ചു ജയിച്ച രാഗേഷ്‌ നിയമസഭാ തിറഞ്ഞെടുപ്പില്‍ കണ്ണൂരിലും അഴീക്കോടും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നു വിമത കണ്‍വന്‍ഷന്‍ നടത്തി പ്രഖ്യാപിച്ചിരുന്നു. കണ്‍വന്‍ഷനില്‍ പങ്കെടുത്ത മറ്റു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കെതിരേയും നടപടിയണ്ടാകും. ഏഴുമാസത്തിനിടെ ഇതു രണ്ടാംതവണയാണ്‌ രാഗേഷനിനെ കോണ്‍ഗ്രസില്‍നിന്നു പറത്താക്കുന്നത്‌. വിമതനായി മത്സരിച്ചതിനെ തുടര്‍ന്ന്‌ കഴിഞ്ഞ ഒക്ടോബറില്‍ രാഗേഷിനെ പുറത്താക്കുകയും തിരഞ്ഞെടുപ്പിനുശേഷം തിരിച്ചെടുക്കുകയും ചെയ്‌തിരുന്നു. രണ്ടു ദിവസത്തിനകം സഹപ്രവര്‍ത്തകരുമായി ആലോചിച്ചു ഭാവിപരിപാടികള്‍ ആലോചിക്കുമെന്നു പുറത്താക്കലിനോടു പ്രതികരിച്ച പി.കെ. രാഗേഷ്‌ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിങ്കളാഴ്‌ച കണ്ണൂരില്‍ എത്തുന്നുണ്ട്‌. ഉചിതമായ തീരുമാനം അന്നുണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍നിന്നു പിന്നോട്ടു പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.