Apr 17, 2016
ഇന്നു തൃശൂര്‍ പൂരം; ഉച്ചയ്ക്ക് പാറമേക്കാവ് ഭഗവതി ആനകള്‍ക്കൊപ്പം എഴുന്നള്ളും
ഇന്നു തൃശൂര്‍ പൂരം... പൂരം ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു
വടക്കുന്നാഥന്റെ തെക്കേ നടയിലെ ഗോപുരവാതില്തുറന്ന് നെയ്തലക്കാവിലമ്മ
പുറത്തേക്കു വരുമ്പോള്‍ തിടമ്പേറിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ആന
തുമ്പിക്കൈ ഉയര്‍ത്തി പൂരപ്രേമികളെ അഭിവാദ്യം ചെയ്തു. മനം നിറയ്ക്കുന്ന
കേള്വയുടെയും കാഴ്ചയുടെയും പൂരമാണിന്ന്. ചെറുപൂരങ്ങള്‍ക്കു തുടക്കമിട്ടു
രാവിലെ ഏഴരയോടെ കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലെത്തി. ഇതോടെ
തിരുവമ്പാടി ഭഗവതി ക്ഷേത്രത്തിനു പുറത്തേക്കെഴുന്നള്ളി. ഈസമയം എത്തിയ
ചെറുപൂരങ്ങള്‍ ഒന്നൊന്നായെത്തി വടക്കുന്നാഥനെ വണങ്ങി. ലോകപ്രശസ്തമായ
മഠത്തില്‍ വരവ് പഞ്ചാവാദ്യത്തിനു തുടക്കമാവുകയും ചെയ്തു. ഉച്ചയ്ക്കു
12നു പാറമേക്കാവ് ഭഗവതി 15 ആനകളുമായി പുറത്തേക്ക് എഴുന്നള്ളും.
പാറമേക്കാവ് ശ്രീപദ്മനാഭന് ഭഗവതിയുടെ തിടമ്പേറ്റി പുറത്തേക്ക്
എഴുന്നള്ളുന്നതു കുടമാറ്റത്തോടെയാണ്. അകമ്പടിയായി തുടങ്ങിയ ചെമ്പടമേളം
അപ്പോഴേക്കും പാണ്ടിയിലേക്കു മാറും. പെരുവനം കുട്ടന് മാരാരുടെ
പ്രമാണത്തിലാണ് ചെമ്പടമേളം. കിഴക്കൂട്ട് അനിയന് മാരാരാണ്
പാണ്ടിമേളത്തിന് നേതൃത്വം നല്‍കുക. ലോകത്തിലെ ഏറ്റവും വലിയ ലൈവ്
ഓര്‍ക്കസ്ട്ര എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇലഞ്ഞിത്തറമേളവും ഇതോടപ്പം
നടക്കും.