Breaking News

Trending right now:
Description
 
Apr 15, 2016

അവിഹിതബന്ധം തുടരാന്‍ ഇരട്ടകൊലപാതകം: പ്രതികള്‍ കുറ്റക്കാരെന്നു കോടതി

image ആറ്റിങ്ങല്‍ ആലുംമൂട്‌ തുഷാരത്തില്‍ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ റിട്ട. താലൂക്ക്‌ ഓഫീസ്‌ ജീവനക്കാരി വിജമ്മ (ഓമന-57), മകന്‍ ലിജീഷിന്റെ മകള്‍ സ്വാസ്‌തിക (നാല്‌) എന്നിവരെ വീടിനുള്ളില്‍ വെട്ടേറ്റ്‌ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്‌ ജീവനക്കാരന്‍ തിരുവനന്തപുരം സ്വദേശി നിനോ മാത്യു (40), ലിജീഷിന്റെ ഭാര്യയും ടെക്‌നോപാര്‍ക്കിലെ ജീവനക്കാരിയുമായ അനുശാന്തി (32) എന്നിവരെ കുറ്റക്കാരായി സെഷന്‍സ്‌ കോടതി കണ്ടെത്തി. ഗൂഢാലോചന, കൊലപാതകം, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. മൂന്നുമണിക്ക്‌ ശിക്ഷാവിധിയെക്കുറിച്ചുള്ള വാദം കേള്‍ക്കും. 2014 ഏപ്രില്‍ 16നായിരുന്നു കേസിനാസ്‌പദമായ സംഭവം. ഇരുവരും തമ്മിലുള്ള വഴിവിട്ട പ്രണയവും ഭര്‍ത്താവിനെയും മകളെയും ഒഴിവാക്കി ഒരുമിച്ചു ജീവിക്കാനുള്ള തീരുമാനവുമാണ്‌ അരുംകൊലയില്‍ എത്തിച്ചത്‌. സംഭവദിവസം ലിജീഷിനും വെട്ടേറ്റിരുന്നു. അനുശാന്തിയുടെയും നിനോമാത്യുവിന്റെയും മൊബൈല്‍ഫോണില്‍നിന്നു ഇരുവരും തമ്മിലുളള അവിഹിതബന്ധത്തിന്റെയും കൊലപാതകത്തില്‍ ഇരുവരുടെയും പങ്കുസംബന്ധിച്ചുള്ള തെളിവുകളും പൊലീസിനു ലഭിച്ചിരുന്നു.