Breaking News

Trending right now:
Description
 
Apr 15, 2016

വെടിക്കെട്ട്‌ കരാറുകാരന്‍ കൃഷ്‌ണന്‍കുട്ടി മരിച്ചുവെന്ന്‌ പ്രചാരണം; വിലങ്ങുമായി ക്രൈംബ്രാഞ്ച്‌ പിന്നാലെ

image പറവൂര്‍ ക്ഷേത്രത്തിലെ വെടിക്കെട്ട്‌ ദുരന്തത്തെ തുടര്‍ന്ന്‌ മുഖ്യ വെടിക്കെട്ടുകരാറുകാരന്‍ വര്‍ക്കലസ്വദേശി കൃഷ്‌ണന്‍കുട്ടി മരിച്ചുപോയെന്ന പ്രചാരണം നിലനില്‍ക്കെ ഇയാള്‍ ജീവനോടെയുണ്ടെന്ന ഉറപ്പില്‍ ക്രൈംബ്രാഞ്ച്‌ തിരച്ചില്‍ ശക്തമാക്കി. അതേസമയം കൃഷ്‌ണന്‍കുട്ടി ക്രൈംബ്രാഞ്ചിന്റെ പിടിയിലായെന്നാണ്‌ സൂചന. ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്ഥര്‍ ഇതു സ്ഥിരീകരിച്ചിട്ടില്ല.കൃഷ്‌ണന്‍കുട്ടിക്ക്‌ വെടിക്കെട്ടിനുള്ള സാമഗ്രികള്‍ നല്‍കിയ സിയാദ്‌ എന്ന ആളിന്റെ കൊല്ലത്തെ കട റെയ്‌ഡ്‌ ചെയ്‌തതോടെയാണ്‌ കൃഷ്‌ണന്‍കുട്ടിയുടെ ഒളിത്താവളങ്ങളെക്കുറിച്ച്‌ അന്വേഷണസംഘത്തിന്‌ വിവരം ലഭിച്ചത്‌. പരവൂരില്‍ നടന്നത്‌ മത്സരക്കമ്പമാണെന്നു ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയിരുന്നു. കൃഷ്‌ണന്‍കുട്ടിയും സുരേന്ദ്രനുമാണ്‌ കരാര്‍ എടുത്തിരുന്നത്‌. അപകടത്തില്‍ പരുക്കേറ്റ്‌ ചികിത്സയിലായിരുന്ന സുരേന്ദ്രന്‍ കഴിഞ്ഞദിവസം മരിച്ചിരുന്നു. കൃഷ്‌ണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള കമ്പം രണ്ടരയോടെ അവസാനിച്ചെന്നും അതിനു ശേഷമാണ്‌ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള കമ്പം തുടങ്ങിയതെന്നുമാണ്‌ അന്വേഷണസംഘം കണ്ടെത്തിയത്‌. കൃഷ്‌ണന്‍കുട്ടിയുടെ വര്‍ക്കലയിലുള്ള വീട്ടില്‍ പൊലീസ്‌ എത്തുംമുമ്പ്‌ കൃഷ്‌ണന്‍കുട്ടി വീടുപൂട്ടി കുടുംബസമേതം രക്ഷപ്പെട്ടിരുന്നു. വീടിനുള്ളില്‍ പൊലീസ്‌ നടത്തിയ റെയ്‌ഡില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന വെടിമരുന്നുകള്‍ കണ്ടെടുത്തിട്ടുണ്ട്‌.