Breaking News

Trending right now:
Description
 
Jan 02, 2013

യു എന്‍ എയുടെ തിരുവനന്തപുരം ജില്ല എക്‌സിക്യുട്ടിവ്‌ അംഗം ശ്യം ദേവ്‌ അന്തരിച്ചു

image യുഎന്‍എയുടെ ജില്ല എക്‌സിക്യുട്ടിവ്‌ അംഗവും 108 ആംബുലന്‍സിലെ നഴ്‌സുമായ ശ്യം ദേവ്‌ (26)ബൈക്കപകടത്തില്‍ മരിച്ചു. ഇന്നലെ രാവിലെ തിരുവനന്തപുരത്തു വച്ചുണ്ടായ ബൈക്കപകടത്തില്‍ ഗുരുതരമായ പരുക്കേറ്റ ശ്യാമിനെ കിംസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന്‌ ഉച്ചയോടെയാണ്‌ മരണം സംഭവിച്ചത്‌.
യുഎന്‍ എയുടെ സംസസ്ഥാന പ്രസിഡന്റ്‌ ജാസ്‌മിന്‍ ഷായും സെക്രട്ടറി സുദീപ്‌ കൃഷ്‌ണയും ശ്യാമിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. യുഎന്‍എയുടെ കരുത്തനായ സാരഥിയും വക്താവുമായിരുന്ന ശ്യാമിന്റെ മരണം നഴ്‌സിംങ്ങ്‌ സംഘടനമയ്‌ക്ക്‌ കനത്ത നഷ്ടമാണെന്ന്‌ അദ്ദേഹം അനുശോചനകുറിപ്പില്‍ വ്യക്തമാക്കി. തൊഴില്‍ നകുപ്പ്‌ മന്ത്രി ഷിബു ബേബി ജോണ്‍ ശ്യാമിന്റെ മരണത്തില്‍ അനുശോചിച്ചു. യൂഎന്‍എ പ്രവാസി നഴ്‌സ്‌ അസോസിയേഷന്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ വിനോദ്‌ മത്തായി ഗള്‍ഫ്‌ കോര്‍ഡിനേറ്റര്‍ നൗഫല്‍ എന്നിവരും ശ്യാമിന്റെ മരണത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തി.