Breaking News

Trending right now:
Description
 
Apr 14, 2016

ബാംഗ്ലൂരില്‍ മദ്യപസംഘത്തിന്റെ ബൈക്കിടിച്ചു പരുക്കേറ്റ മലയാളി വിദ്യാര്‍ഥിനി മരിച്ചു

image ബാംഗ്ലൂര്‍ തുമകുരു സിദ്ധാര്‍ഥ ഡന്റല്‍ കോളജ്‌ കാമ്പസില്‍ മദ്യപസംഘം ഓടിച്ചിരുന്ന ബൈക്കിടിച്ച്‌ ഗുരുതര പരുക്കുകളോടെ ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥിനി മരിച്ചു. കോഴിക്കോട്‌ പേരാമ്പ്ര സ്വദേശിനി നിലീന ചന്ദ്രനാണ്‌ (22) വ്യാഴാഴ്‌ച ഉച്ചയോടെ ബാംഗ്ലൂരിലെ രാമയ്യ മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ മരിച്ചത്‌. മൂന്നാഴ്‌ചയായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാര്‍ച്ച്‌ 23നായിരുന്നു അപകടം. ഹോളി ആഘോഷത്തിനിടെ മദ്യപിച്ചെത്തിയ വിദ്യാര്‍ഥികള്‍ ഓടിച്ച ബൈക്ക്‌ നിലീന സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ്‌ അപകടം ഉണ്ടായത്‌. ഹോസ്‌റ്റലില്‍നിന്ന്‌ ലൈബ്രറിയിലേക്ക്‌ പോകുന്നതിനിടെയാണ്‌ നിലീന അപകടത്തില്‍പെട്ടത്‌. തലയ്‌ക്കായിരുന്നു ഗുരുതരപരുക്ക്‌. ഹൈദരാബാദ്‌ സ്വദേശിയായ വിദ്യാര്‍ഥിയാണ്‌ അപകടത്തിനിടയാക്കിയ ബൈക്ക്‌ ഓടിച്ചിരുന്നത്‌. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ കോളജ്‌ അധികൃതരും പൊലീസും താല്‍പര്യം കാണിക്കുന്നില്ലെന്നു നിലീനയുടെ ബന്ധുക്കള്‍ ആരോപിച്ചു.