Breaking News

Trending right now:
Description
 
Apr 14, 2016

ബേബി ശ്യാമിലി കുഞ്ചാക്കോ ബോബന്റെ നായികയാവുന്നു

image കുഞ്ചാക്കോ ബോബന്‍ നായകേേവഷം ചെയ്യുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട ബാലതാരമായിരുന്ന ബേബി ശ്യാമിലി നായികയായി എത്തുന്നു. ബേബി ശ്യാമിലി നായികയാകുന്ന ആദ്യ ചിത്രമാണിത്‌. ഒരു ഗ്രാമത്തിലെ സി ക്ലാസ്‌ തിയറ്ററുമായി ബന്ധപ്പെട്ട പ്രണയകഥ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കാനാണ്‌ നവാഗത സംവിധായകനായ ഋഷി ശിവകുമാറിന്റെ ശ്രമം. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും ഇദ്ദേഹമാണ്‌. പാലാട്ടുകര ഗ്രാമത്തിലെ സാധാരണക്കാരുടെ ആചാരങ്ങളും ആഘോഷങ്ങളുമൊക്കെ അവതരിപ്പിക്കുമ്പോള്‍ ഒരു നാടിന്റെ സ്‌പന്ദനമായിത്തന്നെ ചിത്രം മാറുന്നു. ഗ്രാമത്തിലെ സി ക്ലാസ്‌ തിയറ്ററാണ്‌ ഗ്രാമവാസികളുടെ സ്വപ്‌്‌നവും ആശ്രയവും. തങ്ങള്‍ ആരാധനയോടെ കരുതുന്ന താരങ്ങളുടെ ചിത്രങ്ങള്‍ കണ്ട്‌ സായൂജ്യമടയുന്നത്‌ ഇവിടെയാണ്‌. പുതിയ കാലഘട്ടത്തില്‍ സി ക്ലാസ്‌ തിയറ്റര്‍ നേരിടുന്ന നിലനില്‍പിന്റെ പ്രശ്‌നങ്ങള്‍ ഇവിടെയും ഉണ്ടാകുന്നു. മാധവന്‍നായരുടെ ഉമടസ്ഥതയിലുള്ള തിയറ്റര്‍ കടക്കെണിയിലാണ്‌. തിയറ്ററിലെ ഓപ്പറേറ്ററാണ്‌ വിനയന്‍. വിനയന്‍ ശ്രീദേവിയെന്ന പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നു. നാട്ടിലെ പ്രമാണിയുടെ മകളാണ്‌ ശ്രീദേവി. തിയറ്റര്‍ നിലനിര്‍ത്താനും അതു പൂട്ടിക്കാനും ശ്രമങ്ങള്‍ ഉണ്ടാകുന്നു. വിനയന്‍- ശ്രീദേവി പ്രണയവും തീയറ്റര്‍ പൂട്ടിക്കാനുള്ള ശ്രമത്തിനു പിന്നിലുണ്ട്‌. രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ്‌ ചിത്രം അവതരിപ്പിക്കുന്നത്‌. കുഞ്ചാക്കോ ബോബനും ശ്യാമിലിയും വിനയനെയും ശ്രീദേവിയെയും അവതരിപ്പിക്കുന്നു. മനോജ്‌ കെ. ജയന്‍, സുരേഷ്‌ കൃഷ്‌ണ, ശ്രീജിത്‌ രവി, രഞ്‌ജി പണിക്കര്‍, രേവതി ശ്രീകുമാര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.