Breaking News

Trending right now:
Description
 
Apr 14, 2016

കാപ്പികുടിക്കുന്നത്‌ കാന്‍സര്‍ സാധ്യത കുറയ്‌ക്കുമെന്ന്‌ പഠനം

image കാപ്പി കുടിക്കുന്നത്‌ കാന്‍സര്‍ രോഗം തടയുമെന്ന്‌ യുഎസിലെ ഗവേഷകര്‍ കണ്ടെത്തി. കട്ടനോ, പാല്‍കാപ്പിയോ കുടിക്കാം. ദിവസം രണ്ടര കപ്പിലധികം കാപ്പികുടിക്കുന്നത്‌ ശീലമാക്കിയവരില്‍ കോളോറെക്ടല്‍ കാന്‍സറിനുള്ള സാധ്യത കുറയ്‌ക്കുമെന്നാണ്‌ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍. പഠനത്തിനായി വന്‍കുടലിലും മലാശയത്തിലും അര്‍ബുദം ബാധിച്ച 5145 പേരെയും അര്‍ബുദം ബാധിക്കാത്ത 4097 പേരെയും കണ്‍ട്രോള്‍ ഗ്രൂപ്പില്‍പെടുത്തി. ചോദ്യാവലിയിലൂടെയും മുഖാമുഖത്തിലൂടെയും എത്രകാപ്പികുടിക്കുന്നു, അത്‌ തിളപ്പിച്ചതോ ഇന്‍സ്‌റ്റന്റോ ഡീ കഫീനേറ്റഡോ എന്നു പരിശോധിച്ചു. തുടര്‍ന്നാണ്‌ കാപ്പി കുടിക്കുന്നത്‌ കോളോറെക്ടല്‍ കാന്‍സറിനുള്ള സാധ്യത 26 ശതമാനം കുറയ്‌ക്കുമെന്ന്‌ വിലയിരുത്തിയത്‌. രണ്ടര കപ്പിലധികം ഒരുദിവസം കുടിച്ചാല്‍ ഇതു 50 ശതമാനം കുറവാണെന്നും കണ്ടു. എല്ലാതരം കാപ്പിയും അര്‍ബുദ സാധ്യത കുറയ്‌ക്കുമെന്നാണ്‌ ഗവേഷകര്‍ നല്‍കുന്ന വിവരം. കോളോറെക്ടല്‍ ഹെല്‍ത്തിനു കാരണമായ നിരവധി ഘടകങ്ങള്‍ കാപ്പിയിലുണ്ട്‌. വന്‍കുടലിലെ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ പരിമിതപ്പെടുത്തി കാപ്പിയിലെ കഫീനും പോളിഫിനോളും ആന്റി ഓക്‌സിഡന്റുകളായി പ്രവര്‍ത്തിക്കും. കാപ്പിക്കുരു വറക്കുമ്പോള്‍ ഉണ്ടാകുന്ന മെലാനോയ്‌ഡിന്‍സ്‌ വന്‍കുടലിന്റെ ചലനശക്തി കൂട്ടുകയും ഡൈറ്റര്‍പീന്‍സ്‌, ഓക്‌സിഡേറ്റീവ്‌ നാശത്തിനെതിരെ ശരീരത്തിന്റെ പ്രതിരോധം കൂട്ടുകയും അര്‍ബുദത്തെ അകറ്റി നിര്‍ത്തുമെന്നും ഗവേഷകര്‍ പറയന്നു.