Breaking News

Trending right now:
Description
 
Apr 14, 2016

ആനയ്‌ക്ക്‌ പഴംനല്‍കി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ ആന കുത്തിവീഴ്‌ത്തി

image കിളിമാനൂരില്‍ ഉത്സവത്തോടനുബന്ധിച്ചുള്ള എഴുന്നള്ളത്ത്‌ കഴിഞ്ഞ്‌ വിശ്രമിക്കുകയായിരുന്ന ആനയ്‌ക്ക്‌ പഴംകൊടുത്തു പാട്ടിലാക്കി ഒപ്പംനിന്നു സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ ആന കുത്തിവീഴ്‌ത്തി. പാപ്പാന്മാരുടെ ഇടപെടലിലാണ്‌ യുവാവ്‌ രക്ഷപ്പെട്ടത്‌. ആറ്റിങ്ങല്‍ മാമം സ്വദേശി ശ്രീലാലിനാണ്‌ (36) കുത്തേറ്റത്‌. തിരുവനന്തപുരം മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടയ്‌ക്കാണ്‌ ഗുരുതര പരുക്കേറ്റത്‌. ദേവേശ്വരം ഉമാമഹേശ്വരന്‍ ക്ഷേത്രത്തില്‍ ബുധനാഴ്‌ച പുലര്‍ച്ചെയായിരുന്നു സംഭവം. ക്ഷേത്രപരിസരത്ത്‌ വിശ്രമിക്കുകയായിരുന്ന ആനയുടെ അടുത്തെത്തിയ ശ്രീലാല്‍ പഴം നല്‍കി വശത്താക്കാനാണ്‌ ആദ്യം ശ്രമിച്ചത്‌. ആനയെ തളച്ചിരുന്നു. ഏറെ സമയത്തിനുശേഷം ആന വശത്തായെന്നു തെറ്റിദ്ധരിച്ച ശ്രീലാല്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചു. ഈ സമയം പാപ്പാന്മാര്‍ തൊട്ടുമാറി ഉറക്കത്തിലായിരുന്നു. സെല്‍ഫിയെടുക്കുന്നതിനിടെ ശ്രീലാലിനെ തുമ്പിക്കൈകൊണ്ട്‌ അടിച്ചിട്ടശേഷം കുത്തുകയായിരുന്നു. ആദ്യത്തെ കുത്തില്‍ ശ്രീലാല്‍ കൊമ്പുകള്‍ക്കിടയിലായി. രണ്ടാമത്തെ കുത്താണ്‌ തുടയ്‌ക്കേറ്റത്‌. നിലവിളികേട്ട്‌ ഉറക്കമുണര്‍ന്ന പാപ്പാന്മാരുടെ ഇടപെടലിലാണ്‌ ശ്രീലാല്‍ രക്ഷപ്പെട്ടത്‌.