Breaking News

Trending right now:
Description
 
Apr 13, 2016

ക്രിക്കറ്റില്‍ പരിക്കേറ്റ ജീവന് ശസ്ത്രക്രിയ നടത്തി

image ആലപ്പുഴ: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വെറ്ററന്‍സ് ട്വന്റി ട്വന്റി ക്രിക്കറ്റ് മത്സരവേളയില്‍ വലത്തേ കാല്‍ക്കുഴയ്ക്കു പരിക്കേറ്റ മുന്‍ സര്‍വകലാശാലാ താരമായ എസ്. ജീവന്‍രാജ് നായിഡുവിനു ശസ്ത്രക്രിയ നടത്തി.

മുന്‍കാല ദേശീയ, സംസ്ഥാന താരങ്ങളെ ഒരുമിപ്പിച്ചായിരുന്നു രാജ്യാന്തര നിലവാരത്തിലുള്ള എസ്.ഡി.കോളജ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഏപ്രില്‍ എട്ടിന് ആവേശകരമായ മത്സരം. റെഡ് വെറ്ററന്‍സും യെല്ലോ വെറ്ററന്‍സും തമ്മിലുള്ള മത്സരത്തില്‍ റെഡ് വിജയിച്ചു. യെല്ലോയില്‍പ്പെട്ട മുല്ലയ്ക്കല്‍ സാന്‍ കളക്ഷന്‍സ് ഉടമ ജീവനെ തത്തംപള്ളി സഹൃദയ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ഫോട്ടോ: വെറ്ററന്‍സ് ട്വന്റി ട്വന്റി ക്രിക്കറ്റ് മത്സരത്തില്‍ ബോള്‍ ചെയ്യുന്ന ജീവന്‍രാജ് വീണു പരിക്കേല്‍ക്കുന്നതിനു തൊട്ടുമുന്‍പ്. (കടപ്പാട്: മലയാള മനോരമ)