Breaking News

Trending right now:
Description
 
Apr 13, 2016

വിഷുദിവസം പടക്കം പൊട്ടിക്കുന്നതിന്‌ നിയന്ത്രണം ഏര്‍പ്പെടുത്തി

image ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ വിഷുദിനത്തില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതിന്‌ സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ്‌ നിയന്ത്രണം ഏര്‍പ്പെടുത്തി. 125 ഡസിബലില്‍ കൂടുതല്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങളുടെ (കൂട്ടിക്കെട്ടിയ പടക്കങ്ങള്‍, മാലപ്പടക്കങ്ങള്‍) വില്‍പ്പനയും ഉപയോഗവും നിരോധിച്ചു. പടക്കങ്ങളുടെ നിര്‍മാണത്തിലും ഉപയോഗത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിന്റെയും സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ്‌ നടപടി. രാത്രി പത്തിനും രാവിലെ ആറിനും ഇടയ്‌ക്ക്‌ പടക്കങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. നിശബ്ദ മേഖലകളായ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ 100 മീറ്റര്‍ പരിസരത്ത്‌ പടക്കങ്ങള്‍ പൊട്ടിക്കരുത്‌. ഇടുങ്ങിയ സ്ഥലങ്ങളിലും പടക്കങ്ങള്‍ ഒഴിവാക്കണം. ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ക്കു പകരം വര്‍ണ്ണപ്പൊലിമയുള്ളതും പ്രകാശം പരത്തുന്നതുമായ പടക്കങ്ങള്‍ ഉപയോഗിക്കുന്നതിന്‌ തടസമില്ല.