Breaking News

Trending right now:
Description
 
Apr 12, 2016

കൊച്ചിയിലെ വിദേശ റിക്രൂട്ട്‌മെന്റ്‌ സ്ഥാപനത്തില്‍ റെയ്‌ഡ്‌; 164 വ്യാജ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുത്തു

image എറണാകുളത്തെ വിദേശ റിക്രൂട്ട്‌മെന്റ്‌ സ്ഥാപനത്തില്‍ പൊലീസ്‌ നടത്തിയ റെയ്‌ഡില്‍ 164 വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുത്തു. എസ്‌ആര്‍എം റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൈ കിംഗ്‌ ട്രാവല്‍ സര്‍വീസില്‍ നടത്തിയ പരിശോധനയിലാണ്‌ അനധികൃതമായി സൂക്ഷിച്ചിരുന്ന പാസ്‌പോര്‍ട്ടുകളും മറ്റു രേഖകളും പൊലീസ്‌ കണ്ടെടുത്തത്‌. സ്ഥാപന ഉടമ വൈറ്റില സ്വദേശി ഏബ്രഹാമിനെ (55) അറസ്റ്റ്‌ ചെയ്‌തു. സ്ഥാപനം പൂട്ടി നോര്‍ത്ത്‌ പൊലീസ്‌ കേസെടുത്തു. ഓപ്പറേഷന്‍ ഓവര്‍സീസിന്റെ ഭാഗമായി ഇതുവരെ 45 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. കഴിഞ്ഞ ഏഴിനു കടവന്ത്രയിലെ അല്‍ കരിം ഓവര്‍സീസ്‌ കണ്‍സള്‍ട്ടന്റ്‌സില്‍ നടത്തിയ റെയ്‌ഡില്‍ 124 ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുത്തിരുന്നു.