Apr 12, 2016
സി.കെ. ജാനു ജനാധിപത്യ രാഷ്ട്രീയ സഭ രൂപികരിച്ചു
ഗോത്ര മഹാസഭാധ്യക്ഷ സി.കെ.ജാനു ജനാധിപത്യ രാഷ്ട്രീ സഭ (ജെആര്‍എസ്) എന്ന
പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. എന്‍ഡിഎയുടെ സഖ്യകക്ഷിയായിമാറി
ബത്തേരി നിയോജക മണ്ഡലത്തില്‍ സി.കെ.ജാനു സ്ഥാനാര്‍ഥിയാകും. പുതിയ
പാര്‍ട്ടിയുടെ പ്രഖ്യാപനം നടന്നതും ഇതിനു മുന്നോടിയായാണ്. സമരനായിക
ജാനുവിന് സ്വാതമോതി ബത്തേരിയിലെങ്ങും ആദിവാസി ഗോത്രമഹാസഭയുടെ
നേതൃത്വത്തില്‍ ഫ്ളെക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഇടതു-വലതു
സംഘടനകളുടെ ജാഥയ്ക്ക് നീളം കൂട്ടാനും പോസ്റ്ററുകള്‍
പതിപ്പിക്കാനുമൊക്കെയാണ് ഇതുവരെ ദലിത് ആദിവാസി വിഭാഗങ്ങള്‍ പോയിരുന്നത്.
പുതിയ പാര്‍ട്ടി രൂപീകരണത്തിലൂടെ അതിനു മാറ്റം വന്നുവെന്നും ജാനു പറഞ്ഞു.
സാമൂഹിക നീതി നിഷേധത്തിനെതിരെയുളള ഉയിര്‍ത്തെഴുന്നേല്‍പ്പാണിത്. കഴിഞ്ഞ
അറുപത് വര്‍ഷമായി അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അറുതിവരുത്തുകയാണ്
പാര്‍ട്ടിയുടെ പ്രവര്‍ത്തനം ലക്ഷ്യമിടുന്നത്. പുതിയ പാര്‍ട്ടി എന്‍ഡിഎയുടെ
സഖ്യകക്ഷി മാത്രമാണെന്നും അല്ലാതെ ബിജെപിയുടെയോ ബിഡിജെഎസിന്റെയോ
ഭാഗമല്ലെന്നും ജാനു വ്യക്തമാക്കി. ഗോത്രാചാരപ്രകാരമുള്ള
പൂജകള്‍ക്കുശേഷമാണ് പാര്‍ട്ടിയുടെ പ്രഖ്യാപനം നടന്നത്. തുടര്‍ന്ന്
പാര്‍ട്ടി പതാക നേതാക്കളെല്ലാം ചേര്‍ന്ന് ഉയര്‍ത്തി.
സി.കെ.ജാനുവായിരിക്കും പാര്‍ട്ടിയുടെ അധ്യക്ഷന്‍.