Breaking News

Trending right now:
Description
 
Apr 12, 2016

വെടിക്കെട്ട്‌ ദുരന്തം: കരാറുകാരന്റെ നില അതീവഗുരുതരം

image കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ടിനു നേതൃത്വം നല്‍കിയ മുഖ്യകരാറുകാരന്‍ കഴക്കൂട്ടം സ്വദേശി സുരേന്ദ്രന്റെ (67) അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. ശരീരമാസകലം പൊള്ളലേറ്റ സുരേന്ദ്രന്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ്‌ ആശുപത്രി ഐസിയുവിലാണ്‌. 90 ശതമാനം പൊള്ളലുണ്ട്‌. ഇരുവൃക്കകളും തകരാറിലായി നേരത്തെതന്നെ ഡയാലിസിസിന്‌ വിധേയനായിരുന്നു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട വര്‍ക്കല സ്വദേശി കൃഷ്‌ണന്‍കുട്ടിയും സുരേന്ദ്രനും ചേര്‍ന്നാണു വെടിക്കെട്ടിനു കരാര്‍ എടുത്തിരുന്നത്‌. വര്‍ഷങ്ങളായി പടക്കക്കച്ചവം നടത്തുന്ന സുരേന്ദ്രനും മക്കള്‍ക്കുമെതിരെ അനധികൃതമായി വെടിമരുന്നും പടക്കവും കൈവശം വച്ചതിന്‌ കഴക്കൂട്ടം പൊലീസ്‌ സ്റ്റേഷനില്‍ കേസുണ്ട്‌. സുരേന്ദ്രന്‌ അനുവദിച്ചിട്ടുള്ള ലൈസന്‍സ്‌ കാലാവധി മാര്‍ച്ച്‌ 31ന്‌ കഴിഞ്ഞിരുന്നു. ലൈസന്‍സ്‌ ഉണ്ടെന്ന വ്യാജേനയാണ്‌ വെടിക്കെട്ടിന്‌ കരാര്‍ ഏറ്റെടുത്തത്‌.