Breaking News

Trending right now:
Description
 
Apr 11, 2016

വെടിക്കെട്ട്‌ ദുരന്തം: മരണം 109 ആയി; പൊലീസിനെതിരെ കലക്ടര്‍ രംഗത്ത്‌

image പരവൂര്‍ വെടിക്കെട്ട്‌ ദുരന്തത്തില്‍ മരണം 109 ആയി. ചികിത്സയിലിരുന്ന മൂന്നു പേര്‍ കൂടി ഇന്നു മരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കരുനാഗപ്പള്ളി സ്വദേശി വിശ്വനാഥന്‍ (47) ആണ്‌ ഒടുവില്‍ മരിച്ചത്‌. നെടുങ്ങോലം സ്വദേശി പ്രസന്നന്‍ (40), തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലിരുന്ന പള്ളിപ്പുറം സ്വദേശി വിനോദ്‌ (34) എന്നിവര്‍ രാവിലെ മരിച്ചിരുന്നു. അപകടത്തില്‍ പരുക്കേറ്റവരില്‍ അറുപത്‌ പേരുടെ നില ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്‌. അതേസമയം, വെടിക്കെട്ട്‌ ദുരന്തത്തിന്‌ കാരണം പൊലീസിന്റെ അനാസ്ഥയാണെന്ന്‌ കൊല്ലം ജില്ലാ കലക്ടര്‍ എ.ഷൈനമോള്‍ വ്യ്‌ക്തമാക്കി. ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ച കമ്പം വെടിക്കെട്ടിന്‌ പൊലീസ്‌ എങ്ങനെയാണ്‌ അനുമതി നല്‍കിയതെന്ന്‌ കലക്ടര്‍ ചോദിച്ചു. ആറാം തീയതി പൊലീസ്‌ നല്‍കിയ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ സ്ഥലപരിമിതിയുള്ളതിനാല്‍ ക്ഷേത്രത്തില്‍ മത്സരകമ്പം വെടികെട്ടിന്‌ അനുമതി നല്‍കരുതെന്ന്‌ വ്യക്തമാക്കിയിരുന്നതിനാലാണ്‌ അനുമതി നല്‍കാതിരുന്നത്‌. രണ്ടുദിവസം കഴിഞ്ഞ്‌ നല്‍കിയ മറ്റൊരു റിപ്പോര്‍ട്ടില്‍ വെടിക്കെട്ട്‌ നടത്താന്‍ അനുവദിക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു. ധൃതിപിടിച്ച്‌ ഇത്തരമൊരു റിപ്പോര്‍ട്ട്‌ ലഭിച്ചതിനാല്‍ സംശയംതോന്നി നിരോധനവുമായി മുന്നോട്ടുപോവുകയായിരുന്നു. പൊലീസ്‌ റിപ്പോര്‍ട്ട്‌ എങ്ങനെ തിരുത്തി എന്നതിനെക്കുറിച്ച്‌ വിശദീകരണം ആവശ്യപ്പെട്ടുവെന്നും കലക്ടര്‍ വ്യക്തമാക്കി.