Breaking News

Trending right now:
Description
 
Apr 11, 2016

ലോട്ടറി തട്ടിപ്പ്‌ : സാന്റിയാഗോ മാര്‍ട്ടിന്റെ 122 കോടിയുടെ സ്വത്ത്‌ കണ്ടുകെട്ടി

image കേരളത്തില്‍ നടന്ന അന്യസംസ്ഥാന ലോട്ടറി തട്ടിപ്പുകേസില്‍ സാന്റിയാഗോ മാര്‍ട്ടിന്റെ 122 കോടിയുടെ ആസ്‌തിവകകള്‍ കണ്ടുകെട്ടാന്‍ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ ഉത്തരവിറക്കി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ്‌ നടപടി. സാന്റിയാഗോ മാര്‍ട്ടിന്റെ കോയമ്പത്തൂരിലെ ആസ്‌തികളാണ്‌ കണ്ടുകെട്ടിയത്‌. 4000 കോടി രൂപയുടെ ക്രമക്കേടാണ്‌ കേരളത്തില്‍ നടത്തിയിട്ടുള്ളത്‌. ഇത്‌ സിബിഐ കണ്ടെത്തിയിരുന്നു. സിക്കിം ലോട്ടറി കേരളത്തില്‍ വിറ്റതുമായി ബന്ധപ്പെട്ട്‌ മാര്‍ട്ടിനെ കേസില്‍ മുഖ്യപ്രതിയാക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. മാര്‍ട്ടിനും കുടുംബത്തിനും 5000 കോടി രൂപയുടെ ആസ്‌തിയുണ്ടെന്നും സിബിഐ കണ്ടെത്തിയിരുന്നു. കോയമ്പത്തൂരിലെ വസ്‌തുക്കള്‍ മാര്‍ട്ടില്‍ വില്‍പ്പന നടത്താതിരിക്കാന്‍ ഇവിടുത്തെ റജിസ്‌ട്രാര്‍ക്കും റവന്യു ഉദ്യോഗസ്ഥര്‍ക്കും സിബിഐ കത്ത്‌ നല്‍കിയിട്ടുണ്ട്‌. കേസില്‍ സിക്കിം എന്‍ഫോഴ്‌സ്‌മെന്റ്‌ ഉദ്യോഗസ്ഥരെ സിബിഐ കൊച്ചിയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തിരുന്നു. മാര്‍ട്ടിന്റെ നാലു കൂട്ടാളികള്‍ക്കെതിരെയും സിബിഐ കുറ്റപത്രം ചുമത്തിയിട്ടുണ്ട്‌.