Breaking News

Trending right now:
Description
 
Apr 11, 2016

കാലുതെറ്റിവീണ ആന ചരിഞ്ഞു

image എരുമേലിയില്‍ കോണ്‍ക്രീറ്റ്‌ സ്ലാബില്‍ കാലുതെറ്റി വീണ മണികണ്‌ഠന്‍ എന്ന ആന ചരിഞ്ഞു. ഉടമ എരുമേലി തേക്കുംതോട്ടം സലിമിന്റെ പുരയിടത്തിലേക്ക്‌ കൊണ്ടുപോകുന്നതിനിടെയാണ്‌ ആന വീണത്‌. ശനിയാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം. സ്ലാബില്‍ കനത്തില്‍ പറ്റിപ്പിടിച്ച ചെളിയില്‍ ചവിട്ടിയതാണ്‌ വീഴാന്‍ കാരണം. വീഴ്‌ചയില്‍ കോണ്‍ക്രീറ്റ്‌ ബീമിലെ ഇരുമ്പുകമ്പിയില്‍ നെഞ്ചിടിച്ചിരുന്നു. ഒപ്പം ആനയുടെ തുമ്പിക്കൈ ഉടക്കി സമീപത്തുണ്ടായിരുന്ന ഉടമയുടെ ജീപ്പിന്റെ മുന്‍ഭാഗവും തകര്‍ന്നിരുന്നു. ക്രെയിന്‍ ഉപയോഗിച്ച്‌ ആനയെ ഉയര്‍ത്താനും ചലിപ്പിക്കാനും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ്‌ മരുന്നും ചികിത്സയും നല്‍കിയെങ്കിലും ഇന്നലെ ചരിഞ്ഞു. പോസ്‌റ്റുമോര്‍ട്ടത്തിനുശേഷം ഉടമയുടെ പുരയിടത്തില്‍ ജഡം മറവു ചെയ്‌തു. കോണ്‍ക്രീറ്റ്‌ സ്ലാബില്‍ കാലുതെറ്റി വീണപ്പോള്‍ നെഞ്ചിടിച്ചുണ്ടായ ക്ഷതം മൂലം ഹൃദയ ധമനിയിലേക്കുള്ള രക്തക്കുഴല്‍ തകര്‍ന്നെന്നും ഇതാണ്‌ ആനയെ ശരീരം തളര്‍ന്ന നിലയിലാക്കി മരണത്തിലെത്തിച്ചതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനുമുമ്പു കൊമ്പുകള്‍ രണ്ടും മുറിച്ചുമാറ്റി വനപാലകര്‍ക്കു കൈമാറി.