Breaking News

Trending right now:
Description
 
Apr 11, 2016

85 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു; മരിച്ചവരില്‍ തിരിച്ചറിയാന്‍ കഴിയാത്തവരുടെ ഡിഎന്‍എ പരിശോന നടത്തും

image പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്രത്തില്‍ ഞായറാഴ്‌ച പുലര്‍ച്ചെയുണ്ടായ വെടിക്കെട്ട്‌ അപകടത്തില്‍ മരിച്ചവരില്‍ ഇനിയും തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന തിരുവനന്തപുരത്ത്‌ നടത്തും. രാജീവ്‌ ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, കേരളാ സ്‌റ്റേറ്റ്‌ ഫൊറന്‍സിക്‌ സയന്‍സ്‌ ലബോറട്ടറി എന്നിവിടങ്ങളിലാണ്‌ പരിശോധന. തിരിച്ചറിയാന്‍ പറ്റാത്ത ആറു മുൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രി തിരുവനന്തപുരം മെഡിക്കല്‍കോളജ്‌ മോര്‍ച്ചറികളില്‍ സൂക്ഷിച്ചിട്ടുണ്ട്‌. തിരിച്ചറിഞ്ഞവരുടെ വിലാസം.- കൊല്ലം ജില്ല: ചവറ പന്മന വടക്കേതില്‍ ചെറുതിട്ട മധു (37) കുണ്ടറ വെള്ളിമണ്‍ സജിഭവന്‍ സജി സെബാസ്റ്റ്യന്‍ (45), നളിനാക്ഷന്‍ (44), വടക്കേ മൈലക്കാട്‌ തടത്തിവിള തുളസീധരന്‍ (63), ചെറുമൂട്‌ അനന്തുഭവനം അനന്തു (18), ഒഴുക്കുപാറ ശങ്കരമംഗലത്ത്‌ സുധീഷ്‌കുമാര്‍, പരവൂര്‍ കലയ്‌ക്കോട്‌ വരവിത്തുവിള ഷൈജു (32), പരവൂര്‍ പി.എസ്‌.നിവാസ്‌ പ്രദീപ്‌ അനില്‍ (50), ചാത്തന്നൂര്‍ അഖില്‍ നിവാസ്‌ സേതുബാബു (42), പൊഴിക്കര തക്കരയില്‍ ജെ.ആര്‍.ഭവന്‍ ജ്ഞാനസുന്ദരം (52), ഭൂതക്കുളം ഇടയാടി മാവിള വിഷ്‌ണു വിജയന്‍ (25), കരീപ്ര മടന്തകോട്‌ വിളയില്‍ പുത്തന്‍വീട്‌ സജീവ്‌ (43), തേവലക്കര പാലക്കല്‍ ശൂരനാട്ട്‌ തെക്കേതില്‍ സുഭാഷ്‌ (33), ചവറ പെരിങ്ങാലയില്‍ മധുസൂദനന്‍ പിള്ള (33), അഞ്ചല്‍ ഇടയ്‌ക്കാട്‌ മേലതില്‍ ബിജു (32), കോട്ടുക്കല്‍ റജീല മന്‍സില്‍ മുഹമ്മദ്‌ ഇലിയാസ്‌ (55), പരവൂര്‍ പൊഴിക്കര അതിരാജ്‌ (21), ചാത്തന്നര്‍ കല്‌പകമന്ദിരം കാശിനാഥ്‌ (34), പരവൂര്‍ പൊഴിക്കര ബിനു (24), മലനട റോഡുവിള വീട്‌ ടൈറ്റസ്‌ പാപ്പച്ചന്‌ (45), പരവര്‍ കല്ലുകുന്ന്‌ സുനാമി ഫ്‌ളാറ്റ്‌ അബീഷ്‌ (22), കലയ്‌ക്കോട്‌ പെരുങ്കുളം വയല്‍ മനീഷ്‌ (30), പരവൂര്‌ പുക്കുളം സുനിമി ഫ്‌ളാറ്റ്‌ വിഷ്‌ണു (44), ചാത്തന്നൂര്‍ കാരംകോട്‌ പ്രസന്ന, തങ്കമ്മ (60), പള്ളിമണ്‍ അജിതാഭവന്‍ അനന്തു (20), പരവൂര്‍ കൂനയില്‍ ശാന്തിഭവന്‍ റെജി (40), അഞ്ചാലുംമൂട്‌ പെരിനാട്‌ ബിനു (40), മയ്യനാട്‌ അക്കരത്തോട്ടം അബി ആന്റി (24), പുറ്റിംഗല്‍ രഘു (65), പരവൂര്‍ കറുമണ്ടല്‍ വടക്കുംഭാഗത്ത്‌ ബെന്‍സില്‍ (40), പരവൂര്‍ അരുണ്‍കുമാര്‍, പരവൂര്‍ സുഗതന്‍ (52), പരവൂര്‍ സുഭദ്രം വിമല്‍, കിളികൊല്ലൂര്‍ ബാലചന്ദ്രതിലക്‌ (28), ഓയൂര്‍ ശരണ്‍ (16), മയ്യനാട്‌ ബിനു (44), വടക്കേ മൈലക്കാട്‌ തുളസി (60), നെടുമ്പന നളിനാക്ഷന്‍ (60), പള്ളിമണ്‍ അനന്തകൃഷ്‌ണന്‍ (19), പരവൂര്‍ കോങ്ങാല്‍ അരീഫ്‌ ഖാന്‍, പൊഴിക്കര കൊച്ചുവീട്‌ ഗിരീഷ്‌ (35), പരവൂര്‍ കോങ്ങാല്‍, കല്ലുംതൊടി അയൂബ്‌ (26), പരവൂര്‍ പൊഴിക്കര വിളയില്‍ ദിനേശ്‌ (48), പരവൂര്‍ കുറുമുണ്ടല്‍ കൃഷ്‌ണകൃപ സുനില്‍കുമാര്‍ (39), പരവൂര്‍ കുറുമണ്ടല്‍ വടക്കുംഭാഗത്ത്‌ ബേബി ഗിരിജ, ചടയമംഗലം ഷാന്‍, ആദിച്ചനല്ലൂര്‍ തുളസീധരന്‍, തിരുവനന്തപുരം ജില്ല: കഴക്കൂട്ടം ബിനോയ്‌, കഴക്കൂട്ടം ചന്തവിള അനില്‍ (35), മുടപുരം കൊച്ചാലുംമൂട്‌ വൈഷ്‌ണവം വിഷ്‌ണുദത്ത്‌ (18), കീഴാറ്റിങ്ങല്‍ കാട്ടില്‍ സജു (24), വെഞ്ഞാറന്മൂട്‌ ചെമ്പൂര്‌ വെള്ളാനിക്കര മാമൂട്ടിന്‍കുന്നില്‍ പ്രമോദ്‌ (29), ഇടവ കരുനീലക്കാട്‌ കൊച്ചാലുവിള കെ.സുനില്‍, പള്ളിക്കല്‍ പ്ലാച്ചിവിള മഹേഷ്‌ഭവനം മണി (51), കല്ലമ്പലം കുന്നുവിള സുരേന്ദ്രന്‍ (60), വര്‍ക്കല കുടവട്ടം നസീര്‍ (55), ഇടുക്കിജില്ലയില്‍ കട്ടപ്പന കാരിക്കാട്ടില്‍ കെ.കെ.രഘു (64), കണ്ണൂര്‍ ജില്ലയില്‍ തലശേരി കണ്ണോത്ത്‌ ബൈജു (37).