Breaking News

Trending right now:
Description
 
Apr 11, 2016

പരവൂര്‍ വെടിക്കെട്ട്‌ ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

image പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ നടന്ന വെടിക്കെട്ടപകടം സംബന്ധിച്ചു സര്‍ക്കാര്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചു. കൊല്ലത്തു ഇന്നലെ ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ്‌ തീരുമാനം. അന്വേഷണ കമ്മിഷനായി ഹൈക്കോടതി റിട്ട.ജസ്‌റ്റീസ്‌ എന്‍.കൃഷ്‌ണന്‍നായരെ നിയോഗിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ആറുമാസത്തിനകം കമ്മിഷന്‍ റിപ്പോര്‍ട്ട്‌ സര്‍ക്കാരിനു സമര്‍പ്പിക്കണം. വെടിക്കെട്ടു ദുരന്തത്തില്‍ പരവൂര്‍ പൊലീസ്‌ കേസ്‌ റജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ഇതോടൊപ്പം എഡിജിപി അനന്തകൃഷ്‌ണന്റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ചും അന്വേഷിക്കും. എക്‌സ്‌പ്ലോസീവ്‌ ആക്‌ട്‌, നരഹത്യ എന്നിവ പ്രകാരമാണു പൊലീസിന്റെ അന്വേഷണം. വെടിക്കെട്ടു സംബന്ധിച്ച നിലവിലെ മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും അഡീഷനല്‍ ചീഫ്‌ സെക്രട്ടറി നളിനി നെറ്റോയെ ചുമതലപ്പെടുത്തി.