Breaking News

Trending right now:
Description
 
Apr 10, 2016

വെടിക്കെട്ട്‌ ദുരന്തം: പ്രധാനമന്ത്രി അപകടസ്ഥലം സന്ദര്‍ശിക്കും

image കൊല്ലം പരവൂരില്‍ വെടിക്കെട്ട്‌ ദുരന്തമുണ്ടായ സ്ഥലം പധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കും. ഉടന്‍തന്നെ ദുരന്തസ്ഥലം സന്ദര്‍ശിക്കുമെന്ന്‌ പ്രധാനമന്ത്രി വ്യക്തമാക്കി. അപകടത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ പ്രധാനമന്ത്രി ദുരന്തത്തെ സംബന്ധിച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തി. ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നു ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയെ അറിയിച്ചു. കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയോട്‌്‌ ഉടന്‍ സംഭവ സ്ഥലത്തെത്താന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. സമാനതകളില്ലാത്ത ദുരന്തം എന്നാണ്‌ പ്രധാനമന്ത്രി അപകടത്തെ വിശേഷിപ്പിച്ചത്‌. ദുരന്തത്തില്‍ ഇരയായവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ താനും പങ്കുചേരുന്നുവെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രി കൊല്ലത്ത്‌ എത്തുമെന്ന്‌ അറിയിച്ചെങ്കിലും ഇതിന്റെ തീയതിയും സമയവും സംബന്ധിച്ച്‌ ഔദ്യോഗിക അറിയിപ്പുണ്ടായിട്ടില്ല. ഞായറാഴ്‌ച പുലര്‍ച്ചെ 3.30 ന്‌ ഉണ്ടായ ദുരന്തത്തില്‍ 86 പേര്‍ മരിച്ചു. വെടിക്കെട്ടിനിടെ പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ കമ്പപ്പുരയ്‌ക്ക്‌ തീപിടിച്ചാണ്‌ അപകടം ഉണ്ടായത്‌.